അധ്യാപകനെ സ്ഥലംമാറ്റിയതറിഞ്ഞ് പൊട്ടിക്കരഞ്ഞ് വിദ്യാർഥികൾ; 'ടീച്ചർ ഓഫ് ദി ഇയറെ'ന്ന് ആനന്ദ് മഹീന്ദ്ര
text_fieldsവ്യവസായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകൾ പലപ്പോഴും വൈറലാവാറുണ്ട്. വ്യത്യസ്തമായ വിഡിയോകളും അറിയപ്പെടാതെ പോകുന്ന മനുഷ്യരുമെല്ലാം അദ്ദേഹത്തിന്റെ ട്വീറ്റിൽ ഇടം നേടാറുണ്ട്. ബിലാസ്പൂരിലെ ഒരു അധ്യാപകനും വിദ്യാർഥികളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയെന്ന വാർത്തയാണ് അദ്ദേഹം പങ്കുവെച്ചത്.
'ഈ അധ്യാപകൻ ശ്രേഷ്ഠരായ എല്ലാ അധ്യാപകരും ആഗ്രഹിക്കുന്നത് നേടിയെന്ന് തോന്നുന്നു; പ്രശസ്തിയോ പണമോ അല്ല, പകരം വിദ്യാർഥികളുടെ സ്നേഹവും ബഹുമാനവുമാണത്. ഞാൻ അദ്ദേഹത്തെ 'ടീച്ചർ ഓഫ് ദി ഇയർ' ആയി നിർദേശിക്കുന്നു.' വാർത്ത പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
ചത്തീസ്ഗഢ് ബിലാസ്പൂർ ജില്ലയിലെ സർക്കാർ ഹയർസെക്കഡറി സ്കൂളിലെ വിദ്യാർഥികളാണ് അധ്യാപകന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട സയൻസ് അധ്യാപകൻ അജയ് കുമാർ തമ്രാക്കറെ സ്ഥലം മാറ്റിയതറിഞ്ഞ വിദ്യാർഥികളിൽ പലരും പൊട്ടിക്കരയുകയായിരുന്നു.
അതേസമയം, ട്വീറ്റിന് പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തി. തങ്ങളുടെ അധ്യാപരെക്കുറിച്ച് നിരവധിപേർ കമന്റ് ചെയ്തപ്പോൾ ഇത്തരം അധ്യാപകരെയാണ് രാജ്യത്തിന് ആവശ്യമെന്ന് മറ്റ്ചിലർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

