വെള്ളക്കെട്ടുള്ള റോഡിൽ ഓട്ടോ കുടുങ്ങി; രക്ഷയില്ലെന്ന് കണ്ടതോടെ ഡ്രൈവർ ചെയ്തത്...! വൈറൽ വിഡിയോ കാണാം..
text_fieldsകനത്ത മഴയെ തുടർന്ന് മുട്ടോളം വെള്ളം കയറിയ റോഡിന്റെ നടുവിൽ വെച്ച് ആഹ്ളാദ നൃത്തം ചെയ്യുന്ന ഓട്ടോ ഡ്രൈവറുടെ വിഡിയോ ഇന്റർനെറ്റിൽ വൈറലാവുകയാണ്. മഴയത്ത് എന്തോ തകരാർ സംഭവിച്ച് റോഡിന് നടുവിൽ കുടുങ്ങിയ തന്റെ ഓട്ടോ തള്ളി നീക്കാൻ ശ്രമിച്ച അയാൾ, തൊട്ടുപിന്നാലെ, ജീവിതത്തിന്റെ ആകുലതകളെക്കുറിച്ചോർത്ത് വേവലാതിപ്പെടാത്ത മട്ടിൽ വാഹനത്തിന് മുന്നിൽ നിന്നുകൊണ്ട് സിനിമയിലെ നായകൻമാരെ പോലെ മനോഹരമായി നൃത്തം ചവിട്ടുകയാണ്. മഴവെള്ളം നിറഞ്ഞ റോഡിൽ മുട്ടുകുത്തിയും അയാൾ ഡാൻസ് കളിക്കുന്നുണ്ട്.
ഗജാനൻ ജൻഭോർ എന്ന യൂസറാണ് വൈറൽ വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്. "ജീവിതത്തിൽ പലപ്പോഴും നമ്മൾ ചെറിയ കാര്യങ്ങൾക്ക് കരയാറുണ്ട്, എന്നാൽ ഏറ്റവും കഠിനമായ ജീവിത നിമിഷങ്ങളിൽ പോലും എങ്ങനെ സന്തോഷം കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള ഒരു പ്രധാന ജീവിത പാഠം ഇവിടെ ഈ ഓട്ടോ ഡ്രൈവർ നമ്മെ പഠിപ്പിക്കുകയാണ്. '*സിന്ദഗി ഇസി കാ നാം ഹേ' -എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
വാഹനം തകരാറിലായിട്ടും വെള്ളക്കെട്ടുള്ള റോഡിൽ കുടുങ്ങിയിട്ടും ആ നിമിഷം ആസ്വദിക്കാൻ ശ്രമിച്ച ആ മനുഷ്യന്റെ സ്പിരിറ്റിനെ നെറ്റിസൺസ് ഏകകണ്ഠമായി വാഴ്ത്തി. ആളുകൾക്ക് അവരുടെ ദുരിതങ്ങൾ മറക്കാനും ജീവിതം നന്നായി ആസ്വദിക്കാനും വീഡിയോ പ്രചോദനമേകുന്നതായി അവർ കമന്റുകൾ രേഖപ്പെടുത്തി.

