പറക്കും ദോശക്ക് പിന്നാലെ വൈറലായി 'ഹെലികോപ്ടർ ഭേൽ' VIDEO
text_fieldsസോഷ്യൽ മീഡിയയിൽ റീൽസായും ഷോർട്സ് ആയും നിറഞ്ഞ് നിൽക്കുന്നവയാണ് ഫുഡ് വീഡിയോകൾ. വിവിധ തരം ഡിഷുകൾ പാകം ചെയ്യുന്നതും കഴിക്കുന്നതുമെല്ലാം കാണാൻ ആളുകൾ ഏറെയാണ്.
ഫുഡ് വീഡിയോകൾ കാണുന്നത് പലരുടെയും നേരമ്പോക്ക് ആയി മാറിയതോടെ ഫുഡ് വ്ലോഗർമാർക്കും നല്ല കാലമാണ്. പലപ്പോഴും ചില ഫുഡ് വീഡിയോകൾ അപ്രതീക്ഷിതമായി വൈറലാകാറുണ്ട്. തെരുവോരങ്ങളിലെ കടകളിലെ പാചകവും തയാറാക്കുന്നതിലെ വ്യത്യസ്തതയുമെല്ലാം പലപ്പോഴും ഇതിന് ഘടകമാകാറുണ്ട്.
കഴിഞ്ഞ വർഷം മുംബൈയിൽനിന്നുള്ള പറക്കും ദോശയെന്ന പേരിലെ ഒരു ചെറു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് പലരും പറക്കും വട പാവ്, പറക്കും ദാഹി വട എന്നെല്ലാം പേരിൽ വിഭവങ്ങൾ ഒരുക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു തെരുവ് കച്ചവടക്കാരൻ ഭേൽപൂരി വിഭവം ഒരുക്കുന്നതാണ് വൈറലായിരിക്കുന്നത്.
വേവിച്ച ഉരുളക്കിഴങ്ങും സവാളയും പൊരിയും മറ്റു ചേരുവകളുമെല്ലാം ബൗളിൽ ഇട്ട് അതിവേഗത്തിൽ കറക്കി മിക്സ് ചെയ്യുന്നതാണ് ആളുകളെ ആകർഷിച്ചത്. ഇതോടെ 'ഹെലികോപ്ടർ ഭേൽ' എന്ന പേരാണ് വിഭവത്തിന് ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോക്ക് നിരവധി കാഴ്ചക്കാരെയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

