ആനക്കുട്ടി ദമ്പതികളെ പിറകിലൂടെ കെട്ടിപ്പിടിക്കുന്ന ഹൃദയസ്പർശിയായ വിഡിയോ വൈറലാകുന്നു; കാണുന്നവർ പറയുന്നു, ‘അത് നിന്നെ ശരിയാക്കും’
text_fieldsഇന്റർനെറ്റ് പുതിയ പ്രണയിനിയെ കണ്ടെത്തി - അതിന് വലിയ വിശറിപോലുള്ള ചെവികളും സ്നേഹം നിറഞ്ഞ ഹൃദയവുമുണ്ട്. ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളെ തൊട്ടുണർത്തുന്ന ആനക്കുട്ടിയുടെ വാത്സല്യം പ്രകടിപ്പിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറിയിരിക്കുന്നു. ‘നേച്വർ ഈസ് അമേസിങ്’ എന്ന എക്സ് അക്കൗണ്ട് പങ്കിട്ട ഈ ചെറിയ വിഡിയോയിൽ വയലിനരികിൽ വിശ്രമിക്കുന്ന ദമ്പതികളും ആനക്കുട്ടിയും തമ്മിലുള്ള സ്നേഹം തുളുമ്പുന്ന ആശയവിനിമയമാണ് കാണിച്ചു തരുന്നത്.
പിറകിൽ നിന്ന് വരുന്ന ആനക്കുട്ടി ദമ്പതികൾക്കിടയിലേക്കും തോളിലേക്കും തന്റെ ഇരു കൈകളുമിട്ട് ചേർത്തു പിടിക്കുകയാണ്. അവർ തിരിഞ്ഞുനോക്കുമ്പോൾ ആദ്യം അതിശയവും ആശ്ചര്യവുമാണ് തോന്നുന്നത് ആനക്കുട്ടി തുമ്പിക്കൈ അവരുടെ തോളിൽവെച്ച് ചേർത്തുപിടിക്കുന്നു. ദമ്പതികളിലെ യുവാവിന്റെ ചുമലിലേക്ക് തന്റെ മുൻകാലുകളിട്ട് തന്നിലേക്ക് സ്വന്തം പോലെ ചേർത്തുപിടിക്കുകയാണ്. നിഷ്കളങ്കതയും വാത്സല്യവും നിറഞ്ഞ ഭാവത്തോടെ പിറകിൽനിന്ന് ശരിയായ ആലിംഗനം പോലെ.
ആനക്കുട്ടിയുടെ ചേഷ്ടയിൽ ആകൃഷ്ടരായ ദമ്പതികൾ ചിരിയോടെ അതിനൊപ്പം കളിക്കുകയാണ്. മനുഷ്യർ വളരെ ഭംഗിയുള്ളവരാണെന്ന് “ആനക്കുട്ടികൾ കരുതുന്നു, അവർ നമ്മെ കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു,” പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറയുന്നു. ഇൗ വിഡിയോ ദശലക്ഷത്തിലധികമാളുകൾ കണ്ടുകഴിഞ്ഞു. പോസ്റ്റിന് വ്യത്യസ്തമായ പ്രതികരണങ്ങളുടെ പെരുമഴയാണ് . “ഏത് ജീവിവർഗത്തിൽപെട്ട കുഞ്ഞുങ്ങളായാലും അവർ എപ്പോഴും കുഞ്ഞുങ്ങളായിരിക്കും,” ഒരു ഉപയോക്താവ് എഴുതി. ഒരുപക്ഷേ ഏറ്റവും പ്രസക്തമായ അഭിപ്രായം, “ഒരു ആനയുടെ ആലിംഗനം എന്നെ നന്നാക്കും” എന്നതായിരുന്നു.
വിഡിയോ കാണുക:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

