Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightചിന്നം വിളിച്ച്...

ചിന്നം വിളിച്ച് പാഞ്ഞടുക്കുന്ന കാട്ടാന, ശാന്തനായി വാഹനം പിന്നോട്ടോടിക്കുന്ന ഡ്രൈവർ; ശ്വാസമടക്കിപ്പിടിക്കാതെ കാണാനാകില്ലിത്

text_fields
bookmark_border
ചിന്നം വിളിച്ച് പാഞ്ഞടുക്കുന്ന കാട്ടാന, ശാന്തനായി വാഹനം പിന്നോട്ടോടിക്കുന്ന ഡ്രൈവർ; ശ്വാസമടക്കിപ്പിടിക്കാതെ കാണാനാകില്ലിത്
cancel

ചിന്നം വിളിച്ച് ഒാടിയടുക്കുന്ന കാട്ടാന കൈ നീട്ടി തൊടാവുന്നത്ര അടുത്തെത്തിയിട്ടും സമചിത്ത​തയോടെ വാഹനം പിന്നോട്ടോടിച്ച് രക്ഷപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കർണാടകയിലെ നാഗർഹോള കടുവ സ​ങ്കേതത്തിൽ നിന്നുള്ള വിഡിയോ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഇന്നലെ രാവിലെ വനംവകുപ്പിന്റെ സഫാരി വാഹനത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. വാഹനത്തിലിരിക്കുന്ന സഞ്ചാരികളിലാരോ ആണ് ദൃശ്യം പകർത്തിയത്.

ചിന്നം വിളിച്ച് പാഞ്ഞടുക്കന്ന കാട്ടാനയുടെ കൊമ്പുകൾ വാഹനത്തിന്റെ തൊട്ടരുത്ത് വരെ എത്തുന്നുണ്ട്. എന്നാൽ ആനയെ നോക്കുക പോലും ചെയ്യാതെ, വാഹനത്തിന്റെ അരികു കണ്ണാടിയിൽ മാത്രം നോക്കി വാഹനം പിറ​​കോട്ടോടിക്കുകയാണ് ഡ്രൈവർ. ഏറെ ദൂരം ആന വാഹനത്തിനൊപ്പം ഒാടുന്നുണ്ട്. വാഹനം നിർത്താതെ പിറകിലേക്ക് ഒാടിച്ച് കൊണ്ടിരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ.

ഒടുവിൽ ആന പിന്തിരിഞ്ഞ് കാട്ടിലേക്ക് നടന്നുകയറി. ആനയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ അമ്പരന്നു പോയയാളുടെ മുഖത്തെ ഭയവും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിഡിയോ കാണാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantwildNagarahole National Park
News Summary - heartbreaking video from nagarahole
Next Story