Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Swinging
cancel
Homechevron_rightSocial Mediachevron_rightViralchevron_rightമലമുകളിൽ...

മലമുകളിൽ ഊഞ്ഞാലാട്ടത്തിനിടെ കാൽ കുരുങ്ങി വീണ്​ യുവാവ്​; ഞെട്ടിപ്പിക്കുന്ന വിഡിയോ

text_fields
bookmark_border

ചെറുപ്പത്തിൽ ഊഞ്ഞാലാടുന്നതിനിടെ ഒരിക്കലെങ്കിലും വീണിട്ടുള്ളവരാണ്​ പലരും. എന്നാൽ അൽപ്പം ഉയരത്തിൽനിന്നാണെങ്കിൽ വലിയ അപകടങ്ങളും സംഭവിച്ചേക്കാം. അത്തരത്തിൽ ഊഞ്ഞാലാട്ടത്തിനിടെയുണ്ടായ ഒരു അപകടത്തിന്‍റെ വിഡിയോയാണ്​ ഇപ്പോൾ വൈറൽ.

അപകടസാധ്യതയേറിയ മലമുകളിൽനിന്ന്​ ഉൗഞ്ഞാലാടുന്ന രണ്ട്​ യുവാക്കൾ അപകടത്തിൽനിന്ന്​ തലനാരിഴക്ക്​ രക്ഷപ്പെടുന്നതാണ്​ വിഡിയോ.

മലമുകളിൽനിന്ന്​ ഊഞ്ഞാൽ ആട്ടുന്നതിനിടെ സമീപം​ നിൽക്കുന്ന യുവാവിന്‍റെ ഷൂ ഊഞ്ഞാലിൽ കുരുങ്ങുകയായിരുന്നു. ഇതോടെ ഇയാൾ ഊഞ്ഞാലിനൊപ്പം മലയുടെ അറ്റത്തേക്ക്​ തെറിച്ചുവീഴുന്നു. ഊഞ്ഞാലിൽ യുവാവിന്‍റെ കാൽ കുരുങ്ങി കിടന്നതിനാൽ മലമുകളിൽനിന്ന്​ നിന്ന്​ താഴേക്ക്​ വീഴാതെ രക്ഷപ്പെട്ടു. ഞെട്ടലുണ്ടാക്കുന്നതാണ്​​ സംഭവത്തിന്‍റെ ദൃശ്യങ്ങൾ. ​സോഷ്യൽ സ്റ്റാർ ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം പേജിലാണ്​ ആദ്യം വിഡിയോ പങ്കുവെച്ചിരിക്കുന്നത്​​. 25 ല​ക്ഷത്തോളം പേർ​ ഇതിനോടകം വിഡിയോ കണ്ടു​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral Videoswinging
News Summary - Hammock swinging goes horribly wrong as friends escape near death experience
Next Story