ഇൻസ്റ്റയിൽ വൈറലായി ‘ഹാളണ്ട്’ സ്റ്റൈലൻ പൂച്ച; രസകരമായ പ്രതികരണവുമായി താരവും
text_fieldsലണ്ടൻ: സമൂഹമാധ്യമങ്ങളിൽ വൈറലായി മാഞ്ചസ്റ്റർ സിറ്റി ഗോൾവേട്ടക്കാരൻ എർലിങ് ഹാളണ്ടിന്റെ രൂപസാദൃശ്യമുള്ള പൂച്ച. പ്രമുഖ ഇൻസ്റ്റാഗ്രാം പേജായ 'കാറ്റ്സ് ഓൺ ക്യാറ്റ്നിപ്' പങ്കുവെച്ച ഒരു പൂച്ചയുടെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ തരംഗമായതോടെ പ്രതികരണവുമായി സാക്ഷാൽ എർലിങ് ഹാളണ്ടും രംഗത്തെത്തി.
സ്വർണനിറമുള്ള നീളൻ രോമവും സവിശേഷമായ നീലക്കണ്ണുകളും ഹാളണ്ടിന്റേതിന് സമാനമായ ഗൗരവമേറിയ നോട്ടവുമുള്ള ഈ പൂച്ചയ്ക്ക് 'മ്യാവുലാൻഡ്' എന്നാണ് ആരാധകർ പേരിട്ടിരിക്കുന്നത്. ഹാളണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കായി കളത്തിലിറങ്ങുമ്പോൾ കാണുന്ന അതേ ഭാവമാണ് പൂച്ചയ്ക്കുള്ളതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന തമാശ.
ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിന് താഴെ "മ്യാവ്" എന്ന കമന്റുമായിട്ടാണ് താരം പ്രതികരിച്ചത്. താരത്തിന്റെ ഈ ഒറ്റവാക്കിനു തന്നെ ലക്ഷക്കണക്കിന് ആളുകൾ ലൈക്ക് ചെയ്യുകയും നിരവധി കമന്റുകളും നിറഞ്ഞിട്ടുണ്ട്. ട്രോളുകളെ ഗൗരവമായി എടുക്കാതെ കളിതമാശയായി സ്വീകരിച്ച ഹാളണ്ടിന്റെ നർമബോധത്തെ ആരാധകർ ഒറ്റക്കെട്ടായി പ്രശംസിച്ചു. ഇതിനോടകം ആയിരക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തത്. "ഈ പൂച്ച ഇതിനകം 40 ഗോളുകൾ നേടിയിട്ടുണ്ട്", "മികച്ച പൂച്ചയ്ക്കുള്ള ബാലൺ ഡി ഓർ മ്യാവുലാൻഡിന് നൽകണം" എന്നിങ്ങനെ രസകരമായ കമന്റുകൾ പങ്കുവെക്കുകയും ചെയ്തത്. ഫുട്ബോൾ രംഗത്തെയും മറ്റും താരങ്ങൾക്കെതിരായ ഇത്തരം ട്രോളുകളും പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

