Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightസാരിയണിഞ്ഞ്​ പരുൾ...

സാരിയണിഞ്ഞ്​ പരുൾ അറോറയുടെ ജിംനാസ്റ്റിക്​ പ്രകടനം; വൈറലായി വിഡിയോ

text_fields
bookmark_border
parul arora gymnastic perfomance in saree
cancel

തലകുത്തി മറിയുന്നതും ജിംനാസ്റ്റിക്​ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും പ്രഫഷനലുകളുടെയും മേഖലയാണ്​. അതിനായി​ പ്രത്യേക വസ്​ത്രങ്ങളും കാണും. എന്നാൽ വിശേഷ അവസരങ്ങളിൽ മാത്രം മിക്ക സ്​ത്രീകളും അണിയാൻ താൽപര്യപ്പെടുന്നതും, ചിലർക്ക്​ അണിയാനും ഉടുത്തു നടക്കാനും അത്ര ആയാസകരവുമല്ലാത്ത സാരിയണിഞ്ഞ്​ ഒരാൾ അഭ്യാസ പ്രകടനം നടത്തിയാലോ. ഉടയാതെയും ഉലയാതെയും സാരി ചുറ്റി നടക്കുന്നതിനെ പറ്റി വേവലാതിപ്പെടുന്നവർ പരുൾ അറോറയുടെ ഈ വിഡിയോ ഒന്ന്​ കാണണം​​.

പ്രമുഖ ഫിറ്റ്​നസ്​ മോഡലും ജിംനാസ്റ്റുമായ പരുൾ അറോറയുടെ സാരിയുടുത്തുള്ള ജിംനാസ്റ്റിക്​ പ്രകടനം കണ്ടാണ്​ സമൂഹമാധ്യമങ്ങൾ ഞെട്ടിയത്​. സാരിയണിഞ്ഞ്​ ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്യുന്ന പരുളിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എഴുത്തുകാരിയായ അപർണ ജെയിൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ്​ വിഡിയോ​ വൈറലായത്​.

സാരി പോലുള്ള പരമ്പരാഗത വസ്​ത്രമണിഞ്ഞ്​ ഇത്തരം കായിക അഭ്യാസങ്ങൾ ചെയ്യുന്നത്​ ശ്രമകരമാണെന്ന അവസ്​ഥ തിരുത്തിക്കുറിക്കുന്ന അവരുടെ ഇടപെടലുകൾക്ക്​ കൈയ്യടിക്കുകയാണ്​ നെറ്റിസൺസ്​. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം രണ്ട്​ ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

ഡിസംബർ 27ന്​ പരുളിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ്​ വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്​.


എട്ട്​ ലക്ഷത്തിലധികം ആളുകൾ വിഡിയോക്ക്​ ലൈക്കടിച്ചു. ഇത്​ ആദ്യമായിട്ടല്ല പരുളിന്‍റെ സാരിയു​ടുത്ത ജിംനാസ്റ്റിക്​ വിഡിയോ വൈറലായി മാറുന്നത്​. സെപ്​റ്റംബറിൽ ടെറസിൽ വെച്ച്​ സ്യൂട്ടണിഞ്ഞ യുവാവിനൊപ്പം സാരിയുടുത്ത്​ തലകുത്തി മറിഞ്ഞ പരുളിന്‍റെ വിഡിയോയും ശ്രദ്ധിക്കപ്പെട്ടിര​ുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sareeviral videoGymnastParul Arora
Next Story