Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightതന്റെ വളർത്തുനായയെ...

തന്റെ വളർത്തുനായയെ 'ടോമി' എന്ന്​​ വിളിക്കാതെ 'നായ' എന്ന് വിളിച്ചതിന്​ അയൽക്കാരെ തല്ലിച്ചതച്ച് യുവാവ് -വിഡിയോ

text_fields
bookmark_border
തന്റെ വളർത്തുനായയെ ടോമി എന്ന്​​ വിളിക്കാതെ നായ എന്ന് വിളിച്ചതിന്​ അയൽക്കാരെ തല്ലിച്ചതച്ച് യുവാവ് -വിഡിയോ
cancel

​ഗുരു​ഗ്രാം: 'ടോമി' എന്ന്​ വിളിപ്പേരുള്ള വളർത്തുനായയെ ആ പേര് വിളിക്കാതെ 'നായ' എന്നു മാത്രം പറഞ്ഞതിൽ ക്ഷുഭിതനായി അയൽവീട്ടുകാരെ തല്ലിച്ചതച്ച് യുവാവ്. ​ഗുരു​ഗ്രാമിലെ സൈബർ സിറ്റിയിലാണ് സംഭവം.

ജ്യോതിപാർക്കിന് അടുത്തായി താമസിക്കുന്ന സുധീർ എന്ന യുവാവ് അയൽവീട്ടിലുള്ള വളർത്തുനായ അക്രമസ്വഭാവം കാണിക്കുന്നുവെന്നും അതിനെ ചങ്ങലക്കിടണമെന്നും നായയുടെ ഉടമയോട് പറഞ്ഞിരുന്നു. ഇതിൽ ക്ഷുഭിതനായ ഇയാൾ ത​െൻറ നായയുടെ പേര് ടോമിയാണെന്നും അങ്ങിനെ വിളിക്കണമെന്നും പറഞ്ഞ് സുധീറിന് മേൽ തട്ടിക്കയറുകയായിരുന്നു.

കുടുംബത്തിലുള്ള മറ്റുള്ളവരും വഴക്കിൽ ഇടപെട്ടതോടെ കൂട്ടത്തല്ലായി മാറി. സുധീറിനെയും കുടുംബത്തിനെയും കമ്പിയും വടിയുമായാണ് നായ ഉടമ ആക്രമിച്ചത്. സ്​ത്രീകൾ അടക്കമുള്ളവർക്ക്​ സാരമായി പരിക്കേറ്റിട്ടുണ്ട്​. മറ്റൊരു അയൽക്കാരൻ ത​െൻറ വീടിന്​ മുകളിൽനിന്ന്​ സംഭവം കാമറയിൽ പകർത്തുകയും ചെയ്​തു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്​തു. പരിക്കറ്റ സുധീറും കുടുംബവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social media viralGurugram man beat
News Summary - calling pet dog 'kutta', Gurugram man beats,
Next Story