Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightസംഗീത പരിപാടിക്കിടെ...

സംഗീത പരിപാടിക്കിടെ ഗായികയെ നോട്ടുകൾ കൊണ്ട്​ മൂടി ആരാധകർ; വിഡിയോ വൈറൽ

text_fields
bookmark_border
സംഗീത പരിപാടിക്കിടെ ഗായികയെ നോട്ടുകൾ കൊണ്ട്​ മൂടി ആരാധകർ; വിഡിയോ വൈറൽ
cancel

ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. അവരുടെ സംഗീത പരിപാടിയുടെ വിഡിയോയാണ്​ നെറ്റിസൺസിൽ കൗതുകമുണ്ടാക്കിയിരിക്കുന്നത്​. ഹാർമോണിയം വായിച്ചുകൊണ്ട്​ സ്​റ്റേജിലിരുന്ന്​ ഉർവശി പാടുന്നതും ഒരു കൂട്ടമാളുകൾ അവരെ കറൻസി നോട്ടുകൾ കൊണ്ട് അവരെ​ മൂടുന്നതുമാണ്​​ വിഡിയോയിലുള്ളത്​.

പാടുന്നതിനിടയിൽ ഒരാൾ ഡ്രമ്മിൽ നിറയെ കറൻസിയുമായി വന്ന് ഉർവശി റദാദിയയുടെ തലയിലേക്ക്​ ചൊരിയുന്നതായും വിഡിയോയിലുണ്ട്​. നോട്ട്​ കൂമ്പാരം ഹാർമോണിയം മൂടിയതോടെ, അതെല്ലാം എടുത്തുമാറ്റിക്കൊണ്ട്​ പാട്ട്​ പാടൽ തുടരുകയാണ്​​ ഗായിക. ​

സംസ്ഥാനത്തെ ഏറ്റവും പ്രശസ്തയായ നാടൻപാട്ട്​ കലാകാരിയാണ്​ ഉർവശി. ഗുജറാത്തി നാടൻകലാ രംഗത്തെ രാജ്ഞിയെന്നാണ്​ അവർ അറിയപ്പെടുന്നതും. അഹമദാബാദിൽ സംഘടിപ്പിച്ച ഉർവശിയുടെ കച്ചേരിക്കിടെയാണ്​ വൈറലായ 'നോട്ട്​ മഴയുണ്ടായത്'​. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ വൈറൽ വിഡിയോ അവർ പുറത്തുവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral VideoFolk SongsingerUrvashi Radadiya
News Summary - Gujarati singer is showered with bucketful of notes in viral video
Next Story