പ്രതിവർഷം 8 കോടി രൂപ സമ്പാദിക്കുന്ന നായ..!
text_fieldsടക്കർ അതിന്റെ ഉടമയായ കോട്ട്നി ബഡ്‌സിനോടൊപ്പം
സാമൂഹ്യമാധ്യമങ്ങളിലെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സ്വാധീനംചെലുത്തുന്നവരുടെ സാമ്പത്തിക സ്ഥിതി. സാമൂഹ്യമാധ്യമങ്ങളിലെ സ്വാധീനവും അവരുടെ വരുമാനം കണ്ട് ആ മേഖലയിലേക്ക് നിരവധി പേരാണ് കടന്നുവരുന്നത്.
അവർക്കിടയിലെ ശ്രദ്ധേയമായ താരങ്ങളിലൊരാളാണ് 'ടക്കർ ബഡ്‌സിനെന്ന' ഗോൾഡൻ റിട്രീവർ നായ. ടക്കർ പ്രതിവർഷം സമ്പാദിക്കുന്നത് ഒരു മില്യൺ ഡോളിലധികമാണ്. ഏകദേശം എട്ട് കോടി രൂപയിലധികം.
പോർട്രെയിറ്റ് കമ്പനിയായ പ്രിന്റഡ് പെറ്റ് മെമ്മറീസ് നടത്തിയ ഗവേഷണമനുസരിച്ച്, സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവരുടെ ലോകത്ത് ടക്കർ ബഡ്‌സിന് ഒന്നാം സ്ഥാനമാണ്. രണ്ട് വയസ്സ് മുതൽ സ്പോൺസർ ചെയ്ത പരസ്യങ്ങളിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്.
'യൂടൂബ്-പെയ്ഡ് പോസ്റ്റ് 30 മിനിറ്റ് പ്രീ-റോളിന് 40,000 മുതൽ 60,000 യു.എസ് ഡോളർ വരെയാകാം.' ഇൻസ്റ്റഗ്രാമിൽ, ഞങ്ങൾ മൂന്ന് മുതൽ എട്ട് സ്റ്റോറികൾ വരെ ഏകദേശം 20,000 ഡോളർ വരെ ഉണ്ടാക്കുന്നു." ടക്കറിന്റെ ഉടമ കോർട്ട്‌നി ബഡ്‌സിൻ പറയുന്നു.
കോർട്ട്‌നി ബഡ്‌സിനും സിവിൽ എഞ്ചിനീയറായ ഭർത്താവ് മൈക്കും അവരുടെ ജോലി ഉപേക്ഷിച്ച് ഇപ്പോൾ മുഴുവൻ സമയവും ടക്കറിന് വേണ്ടി നീക്കിവെക്കുന്നുവെന്നാണ് റിപ്പോർട്ട്. 2018 ജൂണിൽ 8 ആഴ്ച പ്രായമുള്ളപ്പോൾ ടക്കറിനെ അവർ ഒരു ഇൻസ്റ്റാഗ്രാം പേജാക്കിയാണ് തുടക്കം. അടുത്ത മാസം, ടക്കറിന്റെ ആദ്യ വീഡിയോ വൈറലായി. 6 മാസം പ്രായമായപ്പോഴേക്കും 60,000 ഫോളോവേഴ്സിനെ സ്വന്തമാക്കി. സമൂഹമാധ്യമങ്ങളിൽ ആകെ ഇപ്പോൾ 25 ദശലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.