ട്രെയിൻ യാത്രക്ക് ആടിനും ടിക്കറ്റ്! വിഡിയോ വൈറൽ
text_fieldsകൊൽക്കത്ത: ട്രെയിനിൽ യാത്ര ചെയ്യാൻ ആടിനും ടിക്കറ്റെടുത്ത സ്ത്രീയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ആടിന് ടിക്കറ്റ് വാങ്ങിയോ എന്ന് ടി.ടി.ഇ ചോദിക്കുമ്പോൾ, ആത്മവിശ്വാസത്തോടെ 'അതെ' എന്ന് മറുപടി പറയുന്ന സ്ത്രീയെയാണ് വിഡിയോയിൽ കാണുന്നത്. സംഭാഷണം ബംഗാളി ഭാഷയിൽ ആയതിനാൽ പശ്ചിമ ബംഗാളിലൂടെ കടന്നുപോകുന്ന ട്രെയിനിൽ വെച്ചാവാം വിഡിയോ ചിത്രീകരിച്ചതെന്നാണ് ചിലർ പറയുന്നത്.
ഐ.എ.എസ് ഓഫീസറായ അവനീഷ് ശരൺ ആണ് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലെ ഏറ്റവും ജനപ്രിയരായ ഉദ്യോഗസ്ഥരിൽ ഒരാളാണ് അവനീഷ് ശരൺ. 'അവൾ അവളുടെ ആടിനും ട്രെയിൻ ടിക്കറ്റ് വാങ്ങി. അഭിമാനത്തോടെ അക്കാര്യം ടി.ടി.ഇയോട് പറയുന്നു. അവളുടെ പുഞ്ചിരി നോക്കൂ'. ഇപ്രകാരമായിരുന്നു അവനീഷ് കുറിച്ചത്.
ആടിനും ടിക്കറ്റ് എടുത്തോ എന്ന ചോദ്യത്തിന് അതെ എന്ന സത്രീയുടെ മറുപടിയിൽ ടി.ടി.ഇ സന്തോഷവാനാവുന്നുണ്ട്. പിന്നീട് സ്ത്രീയും പുഞ്ചിരിക്കാൻ തുടങ്ങി. നിരവധി പ്രതികരണങ്ങളാണ് വിഡിയോയെ തേടിയെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

