
കാമുകന്റെ വിവാഹ വേദിക്ക് പുറത്ത് നെഞ്ചുപൊട്ടി കരഞ്ഞ് യുവതി -വിഡിയോ
text_fieldsഭോപാൽ: കാമുകന്റെ വിവാഹവേദിക്ക് പുറത്ത് നെഞ്ചുപൊട്ടി കരയുന്ന യുവതിയുടെ ദൃശ്യങ്ങൾ കാഴ്ചക്കാരുടെ ഉള്ളുലക്കുന്നു. മധ്യപ്രദേശിലെ ഹോശങ്കാബാദിലാണ് സംഭവം.
കാൺപൂർ സ്വദേശിയാണ് യുവതി. വിവാഹവേദിക്ക് പുറത്ത് 'ബാബൂ... ബാബൂ...' എന്ന് കരഞ്ഞുവിളിക്കുന്നതാണ് വിഡിയോ. യുവതിയുടെ കരച്ചിൽേകട്ട് കാമുകൻ വരുമെന്ന പ്രതീക്ഷയിലാണ് വിളിക്കുന്നത്.
വിവാഹമാണെന്ന് കാമുകൻ തന്നോട് നേരിട്ട് പറയണമെന്ന് ആവശ്യപ്പെട്ടാണ് യുവതി പുറത്തുനിൽക്കുന്നത്. നിരവധിപേർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയാറല്ലാതെ യുവതി കരഞ്ഞുവിളിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് യുവാവിന്റെ കുടുംബം പൊലീസിനെ അറിയിക്കുകയും പിന്തിരിപ്പിക്കുകയുമായിരുന്നു.
മൂന്നുവർഷമായി കാമുകനൊപ്പം ഒരുമിച്ച് താമസിക്കുകയായിരുന്നു യുവതി. ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലിചെയ്യുന്നത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ നിരവധിപേരാണ് കണ്ടത്. നിരവധിപേർ യുവതിയുടെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തിയെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
