'കച്ചേരി പ്രോ മാക്സ് അൾട്രാ'; ഇന്റർനെറ്റിൽ ചിരി പടർത്തി നാല് സംഗീതജ്ഞർ
text_fieldsനെറ്റിസൺസിന്റെ ഇടയിൽ മീം ഫെസ്റ്റിവലായി മാറിയിരിക്കുകയാണ് നാല് ക്ലാസിക്കൽ സംഗീതജ്ഞരുടെ വൈറൽ പ്രകടനം. കച്ചേരി നടത്തുന്നവരുടെ പരമ്പരാഗത വസ്ത്രം ധരിച്ച നാല് സംഗീതജ്ഞർ ഒരു വേദിയിൽ വെച്ച് തബല, ഹാർമോണിയം അടക്കമുള്ള വാദ്യോപകരണങ്ങൾ വായിക്കുകയാണ്. വിഡിയോ കണ്ടാൽ ഒരു അസാധാരണ പ്രകടനം എന്ന് ആരും വിശേഷിപ്പിച്ചുപോകും. കണ്ടാൽ ചിരിെപാട്ടുന്ന വിധത്തിലുള്ള നാലുപേരുടെയും രസകരമായ ഭാവങ്ങളാണ് കച്ചേരിയുടെ ഏറ്റവും വലിയ പ്രത്യേകത.
നാലുപേരുടെയും അമിതാവേശത്തോടെയുള്ള പ്രകടനം നെറ്റിസൺസിനെ ഏറെ ആകർഷിച്ചിട്ടുണ്ട്. മുംബൈ പൊലീസും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമടക്കമുള്ളവർ രസകരമായ അടിക്കുറിപ്പുകൾ നൽകിയാണ് വിഡിയോ പങ്കുവെച്ചത്. നിത്യ ജീവിതത്തിലെ പലരെയും പല സംഭവങ്ങളെയും ചേർത്തുവെച്ച് ചിരി പടർത്തുന്ന കാപ്ഷനുകളാണ് ഇന്റർനെറ്റിൽ വിഡിയോക്കൊപ്പം പ്രചരിക്കുന്നത്.
Hackers, when they get access to an account due to a weak password: pic.twitter.com/ueCM4braay
— Mumbai Police (@MumbaiPolice) March 13, 2021
'പാസ്വേഡ് ദുർബലമായതിനാൽ ഒരു അക്കൗണ്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിച്ച ഹാക്കർമാർ' -മുംബൈ പൊലീസ് വിഡിയോക്ക് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.
മാർച്ച് അവസാനത്തിലേക്ക് എത്തുേമ്പാൾ നിങ്ങളുടെ സി.എ സുഹൃത്തുക്കളുടെ അവസ്ഥ' എന്ന കാപ്ഷനിലാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിഡിയോ പങ്കുവെച്ചത്.
When you want to be rockstars but parents force you to learn classical. pic.twitter.com/xkL5Qv5tvm
— Amit A (@Amit_smiling) March 12, 2021
നിങ്ങൾ റോക്ക്സ്റ്റാറുകളാകാൻ ആഗ്രഹിക്കുന്നുവെങ്കിലും ക്ലാസിക്കൽ പഠിക്കാൻ മാതാപിതാക്കൾ നിങ്ങളെ നിർബന്ധിച്ചാൽ... എന്നാണ് ഒരു ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന കമന്റ്. മാർച്ച് മാസത്തിലെ തൊഴിലാളികളുടെ പ്രകടനം എന്നായിരുന്നു മറ്റൊരു കമന്റ്.
This hairstyle seems to be in vogue ! 😂 pic.twitter.com/drriwgV2Iz
— The_Nil (@Dil_se_Dinil) March 12, 2021
How employees perform in March.😅#मार्चक्लोज़िंग pic.twitter.com/K8NXXhNUyH
— Awanish Sharan (@AwanishSharan) March 12, 2021
Jeera when you put it in hot oil. pic.twitter.com/9mIU7qKNIg
— Pakchikpak Raja Babu (@HaramiParindey) March 12, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

