വലിക്കാത്ത, കുടിക്കാത്ത, സ്ത്രീധനം വാങ്ങാത്ത ഭക്തരായ യുവാക്കളാണവർ? 'ലൗ ജിഹാദ് അറിയേണ്ട ചില സത്യ'ങ്ങൾ -വീഡിയോ വൈറൽ
text_fieldsലൗ ജിഹാദിനെപറ്റി ചർച്ച നടത്തുന്ന ക്രിസ്ത്യൻ പാതിരിമാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 'ലൗ ജിഹാദ് അറിയേണ്ട ചില സത്യ'ങ്ങൾ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്. എന്തുകൊണ്ട് ക്രിസ്ത്യൻ പെൺകുട്ടികൾ മുസ്ലിം ചെറുപ്പക്കാരെ പ്രണയിക്കുന്നു എന്നതിെൻറ വിശദമായ വിശകലനമാണ് രണ്ട് അച്ചന്മാർ വീഡിയോയിൽ നടത്തുന്നത്.
പരസ്പര സംഭാഷണത്തിെൻറ രൂപത്തിലാണ് ചർച്ച പുരോഗമിക്കുന്നത്. മുസ്ലിം ചെറുപ്പക്കാരുടെ ഗുണഗണങ്ങൾ വാഴ്ത്തുന്ന അച്ചന്മാർ ക്രിസ്ത്യൻ ചെറുപ്പക്കാർക്ക് ഇതൊന്നും ഇല്ലെന്നും പറയുന്നു. വലിക്കാത്ത, കുടിക്കാത്ത, സ്ത്രീധനം വാങ്ങാത്ത, മറ്റുള്ളവരെ പരിഗണിക്കുന്ന ഭക്തരായ ചെറുപ്പക്കാരാണ് ലൗ ജിഹാദ് നടത്തുന്നതെന്നാണ് അച്ചന്മാരുടെ കണ്ടുപിടിത്തം. ഇവരുടെ ഇൗ സ്വഭാവഗുണത്തിൽ പെൺകുട്ടികൾ വീണുപോകുമത്രെ. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
രസകരമായ കമൻറുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. 'ഇവർ പറയുന്നതുപോലെയാണെങ്കിൽ എത്ര നന്മ നിറഞ്ഞ തീവ്രവാദികളാണവർ'എന്നാണ് ഒരാൾ കമൻറായി കുറിച്ചിരിക്കുന്നത്. നിലവിൽ പ്രചരിക്കുന്ന വീഡിയോയുടെ പൂർണരൂപം ഫ. പ്രശാന്ത് െഎ.എം.എസ് എന്നയാളുടെ ഫേസ്ബുക്ക് പേജിൽ നിന്നാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫ.മൈക്കിൾ കാരിമറ്റം, ഫ. മാരിയോ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. 2020 ജനുവരി 25നാണ് അരമണിക്കൂർ നീളമുള്ള യഥാർഥ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എട്ട് ലക്ഷത്തോളംപേർ വീഡിയോ ഫേസ്ബുക്കിൽ കണ്ടിട്ടുണ്ട്.

