ഇതാ സൂപ്പർ'മാൻ' (ഒറിജിനൽ)
text_fieldsചാട്ടമെന്ന് പറഞ്ഞാൽ പോര. ഒരൊന്നൊന്നര ചാട്ടം എന്ന് പറയേണ്ടി വരും. ഒരു മാനിന്റെ ചാട്ടമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചാട്ടം കണ്ടുകഴിഞ്ഞാൽ ആരും പറയും-'ഇത് വെറും മാനല്ല, സൂപ്പർ 'മാൻ' ആണെന്ന്.
ഒരു പുഴയുടെ കരയിൽ നിന്ന് ഓടിവരുന്ന മാൻ ആണ് വീഡിയോയിലുള്ളത്. ആളുകളെ കണ്ട പരിഭ്രാന്തിയിൽ അത് മൺപാത ചാടിക്കടക്കുകയാണ്. അവിശ്വസീയമാം വിധം വളരെ ഉയരത്തിൽ പറന്നുപൊങ്ങി മറുവശത്തെ പൊന്തക്കാടിനുള്ളിലേക്ക് 'ലാൻഡ് ചെയ്ത്' ഓടിമറയുന്നതും കാണാം.
വൈഡ് ലെൻസ് എക്കോ ഫൗണ്ടേഷൻ എന്ന ട്വിറ്റർ ഹാൻഡ്ലിൽ വന്ന വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാൻ ആണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 'ലോങ്ജമ്പിന്റെയും ഹൈജമ്പിന്റെയും സ്വർണ മെഡൽ കിട്ടുന്നു' എന്ന കാപ്ഷനും വീഡിയോക്ക് നൽകിയിട്ടുണ്ട്. 87,000ത്തിലേറെ പേരാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്.
നിരവധി ലൈക്കുകളും കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. 'ഒരു ആക്ഷൻ സിനിമയിലെ രംഗം പോലെയുണ്ട്', 'മാനുകൾ ശരിക്കും ഒളിമ്പിക് ലെവൽ ഹൈജമ്പർമാരാണ്', 'സ്വർണമെഡൽ മാനിനു തന്നെ, എന്തൊരു ചാട്ടം, വിശ്വസിക്കാനാകുന്നില്ല', 'പാവം വളരെ പേടിച്ചിട്ടുണ്ട്' തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

