Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വലിയ വായിൽ അലറുന്ന രാക്ഷസ മത്സ്യം; മത്സ്യത്തൊഴിലാളി പങ്കുവെച്ച വിഡിയോ വൈറൽ
cancel
Homechevron_rightSocial Mediachevron_rightViralchevron_rightവലിയ വായിൽ അലറുന്ന...

വലിയ വായിൽ അലറുന്ന രാക്ഷസ മത്സ്യം; മത്സ്യത്തൊഴിലാളി പങ്കുവെച്ച വിഡിയോ വൈറൽ

text_fields
bookmark_border
Listen to this Article

മനുഷ്യരെ പോലെ പല്ലുകളുള്ള ഞണ്ടിനും നീല കളറുള്ള ലോബ്സ്റ്ററിനും ശേഷം ഇന്റർനെറ്റിൽ മറ്റൊരു വിചിത്ര മത്സ്യം കൂടി വൈറലാവുകയാണ്. യുഎസിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ 'മോൺസ്റ്റർ വോൾഫ് മത്സ്യ'മാണ് ഇപ്പോൾ തരംഗമാവുന്നത്.

വിചിത്ര രൂപമുള്ള ആ ഭീമൻ രാക്ഷസ മത്സ്യത്തോടൊപ്പമുള്ള വിഡിയോ മത്സ്യത്തൊഴിലാളി ജേക്കബ് നോൾസ് ആണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.

ബോട്ടിന്റെ തറയിൽ കിടക്കുകയായിരുന്ന മത്സ്യം വേഗത്തിൽ നീങ്ങുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ, തന്റെ വലിയ വായ തുറന്ന് ഭീകരരൂപിയായ മത്സ്യം കരയാൻ തുടങ്ങിയതോടെ ജേക്കബ് അതിനെ എടുക്കുകയും കാമറയ്ക്ക് അടുത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നു.

മൂർച്ചയുള്ള പല്ലുകളുള്ള വികൃതമായ നീണ്ട മുഖമാണ് നമ്മുടെ മോൺസ്റ്റർ മത്സ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, ബാക്കി ശരീര ഭാഗങ്ങളെല്ലാം തന്നെ സാധാരണ മീനുകളെ പോലെയാണ്. ജേക്കബ് കൈയ്യിലെടുത്തത് മുതൽ തല ചരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൈ കടിക്കാൻ വോൾഫ് മത്സ്യം ശ്രമിക്കുന്നതായി വിഡിയോയിൽ കാണാം. 'ഇത് എന്നെ കടിക്കാൻ ശ്രമിക്കുന്നു.. ഇവക്ക് കടിക്കാനും കഴിയം.. വിഡിയോയിൽ ജേക്കബ് പറയുന്നതായി കേൾക്കാം...

വിഡിയോ കാണാം...

മൂർച്ചയുള്ള പല്ലുകളുള്ളതിനാൽ കടിയേറ്റാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് തീർച്ച!.. അത് കണ്ടിട്ടാകണം, കഴിക്കാൻ ഒരു ലോബ്സ്റ്ററിനെ നൽകിക്കൊണ്ട് മത്സ്യത്തൊഴിലായി പെട്ടന്ന് തന്നെ മീനിനെ കടലിലേക്ക് തിരിച്ച് നിക്ഷേപിക്കുന്നുണ്ട്. ''തങ്ങളുടെ കെണിയിലുണ്ടായിരുന്ന എല്ലാറ്റിനെയും ഈ മത്സ്യം കൊന്നു. നമുക്ക് ഇവയെ വളരെ അപൂർവ്വമായേ ലഭിക്കാറുള്ളൂ. ഇവ സംരക്ഷിക്കപ്പെടുന്ന മത്സ്യമാണ്. കിട്ടിയ ഉടനെ തിരിച്ച് കടലിലേക്ക് ഇടുകയാണ് പതിവ്''.. - അദ്ദേഹം കൂട്ടിച്ചേർത്തു. ഡെവിള്‍ ഫിഷ്, സീ ഫിഷ് എന്നീ പേരുകളിലും ഈ മത്സ്യം അറിയപ്പെടാറുണ്ട്. യുഎസ് ജലാശയങ്ങളിലെ അറ്റ്‌ലാന്റിക്കില്‍ കാണപ്പെടുന്ന ഈ മീനിന്റെ എണ്ണം അതിവേഗം കുറഞ്ഞുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishermanRare FishWolf Monster Fishcatching fish
News Summary - Fisherman Catches Rare Wolf Monster Fish in US
Next Story