ഹാർദിക് പാണ്ഡ്യയെ കാണാൻ രണ്ടായിരം കിലോമീറ്ററോളം കാൽനട യാത്ര ചെയ്ത് ആരാധകൻ; ചേർത്തുപിടിച്ച് താരം
text_fieldsഹാർദിക് പാണ്ഡ്യയും ആരാധകനും
മുംബൈ : ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ നേരിൽ കാണണമെന്ന ആഗ്രഹവുമായി 2,390 കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്ത് ആരാധകൻ. ലഖ്നോ സ്വദേശിയായ രവി കുമാർ റാവത്താണ് ഹാർദിക്കിനെ കാണാൻ ഇത്രയും ദൂരം നടന്നെത്തിയത്. ആരാധകനെ സ്നേഹത്തോടെ ചേർത്തുപിടിച്ച താരം, മടങ്ങിപ്പോകാനുള്ള ടിക്കറ്റ് ഏർപ്പാടാക്കാനും മാനേജരോട് നിർദേശിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ലഖ്നോയിൽ നിന്ന് മുംബൈയിലേക്ക് ഏകദേശം 1,400 കിലോമീറ്റർ നടന്നാണ് രവി കുമാർ റാവുത്തർ എത്തിയത്. ഹാർദിക് പാണ്ഡ്യ ബംഗളൂരുവിലേക്ക് മാറിയെന്ന വിവരം ആരാധകൻ അറിയുന്നത്. ഇതോടെ അവിടേക്കും യാത്ര തുടർന്നു. മുംബൈയിൽനിന്ന് ബംഗളൂരുവിലേക്ക് ഏകദേശം 990 കിലോമീറ്റർ കൂടി നടന്നതോടെ ആകെ യാത്രാദൂരം 2,390 കിലോമീറ്ററിനടുത്തായി.
ബംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽവെച്ചാണ് രവിക്ക് താരത്തെ കാണാൻ അവസരം ലഭിച്ചത്. പരിക്കിൽനിന്ന് മുക്തനാകാനുള്ള ചികിത്സയുടെയും പരിശീലനത്തിന്റെയും ഭാഗമായി ഹാർദിക് ഇവിടെ കഴിയുകയാണ്. ആരാധകനെ കണ്ടയുടൻ താരം സൗഹൃദത്തോടെ സംസാരിക്കുകയും ചേർത്തുപിടിക്കുകയും ചെയ്തു. മടക്കയാത്രയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും താരം ആരാധകനോട് പറഞ്ഞു. തുടർന്ന് രവിയുടെ മടക്കയാത്രക്കുള്ള ടിക്കറ്റ് ഏർപ്പാടാക്കാൻ മാനേജരോട് നിർദേശിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

