
പുള്ളിപുലിയും കരിമ്പുലിയും ഏറ്റുമുട്ടിയാൽ ആരു വിജയിക്കും? വിഡിയോ കാണാം
text_fieldsതുല്യ ശക്തികളെന്ന് വിളിക്കാവുന്ന പുള്ളിപുലിയും കരിമ്പുലിയും ഏറ്റുമുട്ടിയാൽ ആരു വിജയിക്കും. കർണാടകയിലെ കബനി വന്യജീവി സങ്കേതത്തിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
വലിയ മരത്തിന് മുകളിൽ ഇരിക്കുന്ന പുള്ളിപുലിയുടെ അടുത്തെത്താനായി കരിമ്പുലി മരത്തിൽ കയറുന്നതാണ് വിഡിയോ. കരിമ്പുലിയും പുള്ളിപുലിയും നേർക്കുനേർ എത്തുന്നതോടെ ഇരുവരും മുഖാമുഖം നിന്ന് ഗർജിക്കുന്നതും വിഡിയോയിൽ കാണാം. ഇൻഫോസിസ് സ്ഥപകരിലൊരാളായ നന്ദൻ നിലേക്കനിയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്.
'കബനി വന്യജീവി സങ്കേതത്തിൽ കരിമ്പുലിയും അദ്ദേഹത്തിന്റെ എതിരാളി പുള്ളിപുലിയും തമ്മിലുള്ള ഇതിഹാസ ഏറ്റുമുട്ടലിന്റെ വിഡിയോ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിജയ് പ്രഭുവിേന്റതാണ് വിഡിയോ. നിമിഷങ്ങൾക്കകം നിരവധി പേരാണ് വിഡിയോ കണ്ടത്.
കൂടാതെ ഭാര്യ രോഹിണി നിലേക്കനി പകർത്തിയ കരിമ്പുലിയുടെ ചിത്രം മറ്റൊരു ട്വീറ്റിൽ നന്ദൻ നിലേക്കനി പങ്കുവെച്ചിട്ടുണ്ട്.
