Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയുടെ നൃത്തചുവടുകളനുകരിച്ച് കുട്ടിയാന, വൈറലായി വിഡിയോ
text_fieldsbookmark_border
മൃഗങ്ങളുടെ രസകരമായ വിഡിയോകൾ വൈറലാവാറുണ്ട്. കൊച്ചു പെൺകുട്ടിയുടെ നൃത്തചുവടുകളനുകരിച്ച് ചുവടുവെക്കുന്ന ആനയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ദിപാൻഷു കബ്ര എന്ന ഉദ്യോഗസ്ഥനാണ് മനോഹരമായ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
ആനയുടെ മുമ്പിൽ പേടിക്കൂടാതെ നിന്ന് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ വിഡിയോയിൽ കാണാം. കുട്ടി ചുവടുകൾ നിർത്തുമ്പോൾ ആന തന്‍റെ വലിയ ചെവികളും തലയും കുലുക്കി കുട്ടിയെ അനുകരിക്കുന്നതും വിഡിയോയിലുണ്ട്.
ഒരു ദിവസത്തിനകം 31,700 പേരാണ് വീഡിയോ കണ്ടത്. വിഡിയോ വൈറലായതോടെ കമന്‍റുകളുമായി നിരവധിപേർ രംഗത്തെത്തി. ഇത്തരം വിഡിയോകൾ മനസിന് സന്തോഷമുണ്ടാക്കുവെന്ന് ചില യൂസർമാർ കമന്‍റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

