Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightവരൾച്ചയിൽ തടാകത്തിൽ...

വരൾച്ചയിൽ തടാകത്തിൽ വെള്ളം കുറഞ്ഞപ്പോൾ ലഭിച്ചത്​ ഒരു വർഷം മുമ്പ്​ നഷ്​ടമായ ഐഫോൺ; തകരാറില്ലാതെ പ്രവർത്തിച്ചെന്നും ഉടമ

text_fields
bookmark_border
വരൾച്ചയിൽ തടാകത്തിൽ വെള്ളം കുറഞ്ഞപ്പോൾ ലഭിച്ചത്​ ഒരു വർഷം മുമ്പ്​ നഷ്​ടമായ ഐഫോൺ; തകരാറില്ലാതെ പ്രവർത്തിച്ചെന്നും ഉടമ
cancel

കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വരൾച്ചയെയാണ്​ തായ്​വാൻ അഭിമുഖീകരിക്കുന്നത്​. പക്ഷേ ഈ വരൾച്ച അനുഗ്രഹമായി മാറിയ ഒരാളുണ്ട്​. ചെൻ എന്നയാൾക്കാണ്​ വരൾച്ച ഗുണമായത്​. വരൾച്ചയെ തുടർന്ന്​ തായ്​വാനിലെ സൺമൂൺ തടാകത്തിൽ വെള്ളം കുറഞ്ഞപ്പോൾ ചെന്നിന്​ തിരികെ ലഭിച്ചത്​ ഒരു വർഷം മുമ്പ്​ നഷ്​ടപ്പെട്ട ഐഫോൺ 11നാണ്​. ഒരു വർഷക്കാലം വെള്ളത്തിൽ കിടന്നിട്ടും തകരാറൊന്നും കൂടാതെ ഐഫോൺ പ്രവർത്തിക്കുന്നുണ്ട്​​ എന്നതാണ്​ ആശ്​ചര്യകരമായ വാർത്ത.

ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ ചെൻ ഐഫോൺ തിരികെ ലഭിച്ച വിവരം പങ്കുവെച്ചത്​​. കഴിഞ്ഞ വർഷം പാഡിൽബോർഡിങ്​ നടത്തുന്നതിനിടെയായിരുന്നു ചെന്നിന്‍റെ ഐഫോൺ നഷ്​ടപ്പെട്ടത്​. പിന്നീട്​ ഇപ്പോഴാണ്​ ഫോൺ തിരികെ ലഭിക്കുന്നത്​.

എന്നാൽ, ​ഒരു വർഷം വെള്ളത്തിൽ കിടന്നിട്ടും ഫോൺ പ്രവർത്തിക്കുന്നുണ്ടെന്നാണ്​ ചെൻ അവകാശപ്പെടുന്നത്​. ഫോൺ ഉണങ്ങിയ ശേഷം താൻ അത്​ ചാർജ്​ ചെയ്​തുവെന്നും പ്രശ്​നങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ചെൻ പറഞ്ഞു. 2019ൽ ആപ്പിൾ പുറത്തിറക്കിയ മോഡലാണ്​ ഐഫോൺ 11.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taiwani phone
News Summary - Drought Helps Man Recover iPhone Dropped In Lake A Year Ago. It Still Works
Next Story