Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2023 1:28 PM IST Updated On
date_range 28 Jan 2023 1:28 PM IST'ഓടുന്ന ലോറിയില്‍ കിടന്നുറങ്ങുന്ന ഡ്രൈവര്‍', പ്രതിഷേധം; വാസ്തവം പുറത്തുവിട്ട് കേരള പൊലീസ്
text_fieldsbookmark_border
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ചരക്കുലോറിയുടെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവെച്ച ശേഷം പിന്നിലുള്ള സീറ്റില്‍ പോയി ഡ്രൈവര്‍ കിടന്നുറങ്ങുന്നു - കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ച വിഡിയോയാണിത്. റോഡിലൂടെ അപകടകരമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ സംഭവത്തിന്റെ യാഥാർഥ്യം പുറത്തുവിട്ട് കേരള പൊലീസ് തന്നെ രംഗത്തെത്തി.
റോ-റോ സര്‍വീസിന്റെ ഭാഗമായി ട്രെയിനില്‍ കയറ്റിയ ലോറിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യമെന്ന് പൊലീസ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ എന്ന മേല്‍കുറിപ്പോടെയാണ് പൊലീസിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

