Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightനാലടി നീളമുള്ള...

നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്തു; മാളത്തിൽ നിന്നല്ല, സ്​ത്രീയുടെ വായിൽ നിന്ന്​

text_fields
bookmark_border
നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്തു; മാളത്തിൽ നിന്നല്ല, സ്​ത്രീയുടെ വായിൽ നിന്ന്​
cancel

മോസ്​കോ: ഒരു റഷ്യൻ സ്വദേശിനിയുടെ വായിൽ നിന്ന്​ നാലടിയോളം നീളമുള്ള പാമ്പി​നെ പുറത്തെടുക്കുന്ന വിഡിയോ വൈറലാകുകയാണ്​ സമൂഹ മാധ്യമങ്ങളിൽ. ഗ്ലൗസ്​ ധരിച്ച ഒരു ഡോക്​ടർ സ്​ത്രീയുടെ വായ്​ക്കുള്ളിലുടെ ട്യൂബ്​ ഇറക്കിയ ശേഷം പാമ്പിനെ വലിച്ച്​ പുറത്തെടുക്കുന്നതാണ്​ വിഡിയോയിലുള്ളത്​.

പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തില്‍ നിന്നും വ്യക്തമല്ല. ശസ്ത്രക്രിയയില്‍ സഹായിക്കാനെത്തിയ നഴ്‌സ് പാമ്പി​െൻറ വലുപ്പം കണ്ട് ഞെട്ടി പിന്നിലേക്കു മാറുന്നതും പിന്നീടതിനെ മെ‌ഡിക്കൽ ഡസ്​റ്റ്​ബിന്നില്‍ നിക്ഷേപിക്കുന്നതും വിഡിയോയില്‍ കാണാം.

ദാഗസ്​തനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തിലാണ്​ സംഭവമെന്ന്​ ഡെയ്​ലി മിറർ റിപ്പോർട്ട്​ ചെയ്യുന്നു. കാസ്പിയന്‍ കടലിനരികിലൂടെ കടന്നുപോകുന്ന ഒരു പര്‍വതപ്രദേശമാണിത്​. പാമ്പുകള്‍ ഏറെയുള്ള പ്രദേശമായതിനാല്‍ വീടിനു പുറത്ത് ആളുകള്‍ കിടന്നുറങ്ങരുതെന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് നിര്‍ദ്ദേശമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഈ നിർദേശം ലംഘിച്ച് ഇവര്‍ വീടിനു പുറത്ത്​ കിടന്നുറങ്ങിയ സമയത്ത് പാമ്പ് വായിലൂടെ കയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral twitter videosviral animal videossnake from woman
Next Story