Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightറിസോർട്ടിൽ...

റിസോർട്ടിൽ ആളനക്കമില്ലാതായതോടെ സ്വിമ്മിങ്​പൂളിൽ നീരാടി​ വാനരൻമാർ; വൈറൽ വിഡിയോ കാണാം

text_fields
bookmark_border
monkey viral video
cancel

മുംബൈ: കോവിഡ്​ പിടിവിട്ടതോടെ രാജ്യത്തെ പല സംസ്​ഥാനങ്ങളും ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്​. ഇതോടെ മഹാരാഷ്​ട്രയിലെ വിനോദ സഞ്ചാരമേഖലയും നിശ്ചലമായി. എന്നാൽ ഇതിന്‍റെ ഗുണം ലഭിച്ച 'ചിലർ' നടത്തിയ ആഘോഷമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

ലോക്​ഡൗൺ കാരണം മഹാബലേശ്വറിലെ ഒരു റിസോർട്ടിൽ തിരക്കൊഴിഞ്ഞതോടെ സ്വിമ്മിങ്​ പൂളിൽ 'പാർട്ടി' നടത്തിയിരിക്കുകയാണ്​ ഒരു സംഘം വാനരൻമാർ.

സ്​ഥലത്ത്​ അതിഥികൾ ആരും ഇല്ലെന്ന്​ കണ്ടതോടെയാണ്​ കുരങ്ങൻമാർ കുളത്തിൽ നീരാട്ട്​ തുടങ്ങിയത്​. വേനൽ കനത്തതോടെ ശരീരം ഒന്ന്​ തണുപ്പിക്കുന്നത്​ രസകരമായി തോന്നി കൂടുതൽ കുരങ്ങൻമാർ കുളത്തിലേക്ക്​ ചാടുകയായിരുന്നു.

സ്വിമ്മിങ്​ പൂളിന്​ സമീപം സ്​ഥാപിച്ച മറയുടെ മുകളിൽ കയറിയാണ്​ കുരങ്ങൻമാർ കുളത്തിലേക്ക്​ എടുത്ത്​ ചാടിയത്. നീരാട്ട്​ നന്നായി ആസ്വദിച്ച ചില വാനരൻമാർ നീന്തിത്തുടിക്കുന്നുമുണ്ടായിരുന്നു. കുരങ്ങൻമാരുടെ ആഘോഷം ശ്രദ്ധയിൽ പെട്ട ചിലർ ഇത്​ മൊബൈലിൽ പകർത്തുകയായിരുന്നു.

ബാസ്​കറ്റ്​ബാൾ താരമായ റെക്​സ്​ ചാപ്​മാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം 27 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. രണ്ട്​ ദിവസത്തിനുള്ളിൽ 21,000 പേർ റീട്വീറ്റ്​ ചെയ്​തപ്പോൾ ലക്ഷം പേർ ലൈക്കടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeyviral videolockdownMahabaleshwar
News Summary - Diving Party by Monkeys Mahabaleshwar Resort Pool viral video
Next Story