Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'കുടത്തിൽ കല്ലുകൾ...

'കുടത്തിൽ കല്ലുകൾ പെറുക്കിയിട്ട്​ വെള്ളം കുടിക്കാൻ മാത്രമല്ല, ടാപ്പ്​ തുറന്ന്​ വെള്ളം കുടിക്കാനുമറിയാം'

text_fields
bookmark_border
Crow opens tap to drink water Viral video
cancel

ന്യൂഡൽഹി: കുടത്തിൽ കല്ലുകൾ പെറുക്കിയിട്ട്​ വെള്ളം കുടിക്കാൻ മാത്രമല്ല, ​ടാപ്പ്​ തുറന്ന്​ വെള്ളം കുടിക്കാൻ കൂടി അറിയാമെന്ന്​ കാണിച്ചുതരികയാണ്​ ദാഹിച്ചുവലഞ്ഞ ഒരു കാക്ക. ടാപ്പ്​ തുറന്ന്​ വെള്ളം കുടിക്കുന്ന കാക്കയാണ്​ ഇപ്പോൾ താരം.

ഇന്ത്യൻ ഫോറസ്റ്റ്​ സർവിസ്​ ഉദ്യോഗസ്​ഥനായ സുശാന്ത നന്ദയാണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. ദാഹിച്ചുവലഞ്ഞ കാക്ക വഴിയരികിൽ കാണുന്ന ടാപ്പ്​ ചുണ്ടുകൊണ്ട്​ തുറക്കുന്നതും​ വെള്ളം കുടിക്കുന്നതാണ്​ വിഡിയോ. 'വിദഗ്​ധനായ കാക്ക' എന്ന അടിക്കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

കുട്ടികാലത്ത്​ കാക്കയുടെ ബുദ്ധിയെക്കുറിച്ച്​ കേട്ട കഥകൾ പങ്കുവെച്ച്​ നിരവധി പേർ കമന്‍റുകളുമായെത്തി. ദാഹിച്ചുവലഞ്ഞെത്തിയ കാക്ക കുടത്തി​െന്‍റ അടിയിൽ വെള്ളം കാണുന്നതും കല്ലുകൾ പെറുക്കി കുടത്തിലിട്ട്​ വെള്ളം പൊങ്ങിവരു​േമ്പാൾ കുടിക്കുന്നതുമായ കഥ യാണ്​ പലരും പങ്കുവെച്ചത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral videoCrowCrow Drink Water
News Summary - Crow opens tap to drink water Viral video
Next Story