നമുക്കിനിയൊരു പാമ്പിനെ കറിവെക്കാം -വീണ്ടും വൈറലായി വിഡിയോ
text_fieldsലോകത്തിന്റെ ഏത് കോണിലും കറി വിഭവങ്ങൾക്ക് ആസ്വാദകർ ഏറെയാണ്. കറിക്കൂട്ടുകളാണ് മിക്കവരെയും അതിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ പാമ്പുകറിയെ ക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ തന്നെ പലരുടെയും മുഖം ചുളിയും. വിയറ്റ്നാം, ചൈന, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിലൊന്നാണ് പാമ്പ് കറി.
2019ൽ പാമ്പിനെ കറി വെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 105 വയസ്സുള്ള കരെ മസ്താനമ്മ എന്ന മുതുമുത്തശ്ശിയാണ് പാമ്പിനെ കറിവെച്ചത്. ഒരു ദിവസം കൊണ്ടുതന്നെ ലക്ഷകണക്കിനാളുകളാണ് വീഡിയോ കണ്ടത്. മസ്താനമ്മക്ക് നല്ല കാഴ്ച ശക്തിയുണ്ടെങ്കിലും കേൾവി ശക്തി കുറവാണ്. തനിച്ച് ജീവിച്ചിരുന്ന മസ്താനമ്മ പാചകത്തിൽ വിദഗ്ധയാണ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള യൂട്യൂബിൽ ജനപ്രിയ ഷെഫായി മാറിയ കരെ മസ്താനമ്മ 2018ലാണ് മരിച്ചത്.
പാമ്പിനെ വൃത്തിയായി കഴുകിയതിന് ശേഷം അതിന്റെ തൊലി ഉരിഞ്ഞ് അതിൽ മഞ്ഞളും മറ്റും പുരട്ടുന്നു. പിന്നീട് ഉള്ളിയും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേർത്ത് ശ്രദ്ധാപൂർവ്വം തിളപ്പിക്കുന്നു. ശേഷം മിശ്രിതം ഇളക്കി മസാലകൾ ചേർത്ത് ഒരു നീണ്ട ഇലയിൽ വിഭവം വിളമ്പുന്നു. ഈ വീഡിയോയുടെ ഉത്ഭവം അറിയില്ലെങ്കിലും വീണ്ടും ഈ പാമ്പുകറി തരംഗമാവുകയാണ്.
പാമ്പുകറി മാത്രമല്ല പാമ്പിന്റെ മാംസത്തിൽ ഉണ്ടാക്കുന്ന മറ്റ് വിഭവങ്ങളും തമിഴ്നാട്, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ വളരെ ജനപ്രിയമാണ്. ദക്ഷിണേന്ത്യയിൽ 'പുടലങ്കൈ പൊരിയൽ' എന്ന പേരിലുള്ള ഒരു പ്രശസ്തമായ പാചക രീതിയുണ്ട്. പാമ്പിന് കുറഞ്ഞ കലോറിയാണ് ഉള്ളത്. പ്രമേഹമുള്ളവർക്കും ഈ വിഭവം കഴിക്കാം. നാഗാലാൻഡിലെ ആളുകൾക്കും പാമ്പിന്റെ മാംസം പാചകം ചെയ്യാൻ ഇഷ്ടമാണ്. മുറിവുകൾ എളുപ്പം ഉണങ്ങാനും മികച്ച കാഴ്ചശക്തി ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുമെന്നും അവർ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

