ഇരയാണെന്ന് കരുതി മൂർഖൻ വിഴുങ്ങിയത് കത്തി; കത്രികയിട്ട് പുറത്തെടുത്ത് രക്ഷാപ്രവർത്തനം, വൈറലായി വിഡിയോ
text_fieldsകർണാടകയിലെ കുംടയിൽ നിന്നുള്ള ഒരു രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരയാണെന്ന് കരുതി ഒരടി നീളമുള്ള കത്തി വിഴുങ്ങിയ മൂർഖൻ പാമ്പിനെയാണ് യുവാക്കൾ ചേർന്ന് രക്ഷിച്ചത്.
ഹെഡ്ഗെ ഗ്രാമത്തിലെ ഗോവിന്ദ നായ്ക്കിന്റെ വീട്ടിൽ നിന്നാണ് മൂർഖൻ കത്തി വിഴുങ്ങിയത്. അവശനിലയിൽ പാമ്പിനെ കണ്ടതോടെ ഗോവിന്ദ നായ്ക്ക് പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. സ്നേക്ക് റെസ്ക്യൂവറായ പവൻ, സഹായി അദ്വൈത് എന്നിവർ ഉടൻ സ്ഥലത്തെത്തി. 12 ഇഞ്ച് നീളവും രണ്ടിഞ്ച് വീതിയുമുള്ള കറിക്കത്തിയായിരുന്നു പാമ്പ് വിഴുങ്ങിയത്.
പാമ്പിനെ പിടികൂടിയ ഇവർ കത്തി പുറത്തെടുക്കാൻ ശ്രമിച്ചു. പാമ്പ് കത്തി പൂർണമായും വിഴുങ്ങിയ നിലയിലായിരുന്നു. തുടർന്ന് ഒരു കത്രിക ഉപയോഗിച്ച് പാമ്പിന്റെ വായ് തുറന്ന് ശ്രമകരമായി കത്തി പുറത്തെടുക്കുകയായിരുന്നു. കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ട പാമ്പിനെ വനത്തിൽ തുറന്നുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

