Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കസിനിടെ ചാട്ടം പിഴച്ചു, ഞെട്ടിത്തരിച്ച് കാണികൾ, പരിക്കേൽക്കാതെ കലാകാരൻ -വിഡിയോ വൈറൽ
text_fieldsbookmark_border
ബെർലിൻ: ജർമ്മനിയിലെ ഡൂയിസ്ബർഗിൽ ആണ് സംഭവം. ഫ്ലിക് ഫ്ലാക് സർക്കസ് ഷോക്കിടെ 20 അടി ഉയരത്തിൽ നിന്ന് കലാകാരൻ കാലുതെറ്റി വീണ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്കേറ്ററും സ്റ്റണ്ട്മാനുമായ ലൂക്കാസ് മാലേവ്സ്കിയാണ് സർക്കസ് കളിക്കിടെ കാലുതെറ്റി വീണത്. ശരീരത്തിൽ ചെറിയ മുറിവുകളേറ്റെങ്കിലും അതി സാഹസികമായി ലൂക്കാസ് രക്ഷപ്പെടുകയായിരുന്നു.
സർക്കസ് കളിക്കിടെ റാഫ്റ്റേഴ്സിൽ നിന്ന് ഉയരത്തിലേക്ക് ചാടുമ്പോഴാണ് വീഴ്ച. ലക്ഷ്യസ്ഥാനത്ത് ചാടിയെത്തിയെങ്കിലും കാലുറക്കാതെ ലൂക്കാസ് താഴേക്ക് പതിക്കുകയായിരുന്നു. അപകടം മണത്ത് മറ്റൊരു സ്റ്റണ്ട്മാൻ ലൂക്കാസിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

