
'അല്ലയോ സഹോദരന്മാരെ..'; ചുരുളിയിലെ 'തെറിവിളി രംഗ'ത്തിന്റെ സ്പൂഫ് വിഡിയോ പങ്കുവെച്ച് വിനയ് ഫോർട്ട്
text_fieldsലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ ഒ.ടി.ടി റിലീസായെത്തി വലിയ ചർച്ചയായി മാറിയ ചിത്രമായിരുന്നു 'ചുരുളി'. ചെമ്പൻ വിനോദ് ജോസ്, ജോജു ജോർജ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
അതേസമയം, സമൂഹ മാധ്യമങ്ങളിൽ 'ചുരുളി' വൈറലായത് അതിലെ തെറിവിളി രംഗങ്ങൾ കാരണമായിരുന്നു. അത്തരം രംഗങ്ങൾ പങ്കുവെച്ചുകൊണ്ട് പലരും ചിത്രത്തിനെതിരെ വിമർശനങ്ങളും ട്രോളുകളുമായി എത്തിയിരുന്നു. എന്നാൽ, ചിത്രത്തിലെ തങ്കൻ എന്ന കഥാപാത്രത്തെ അവരതിപ്പിച്ച ജോജുവും വർക്കിച്ചനായെത്തിയ ജാഫർ ഇടുക്കിയും ചെമ്പനും വിനയ് ഫോർട്ടും ഒരുമിച്ചുള്ള ഒരു വൈറൽ രംഗത്തിന്റെ സ്പൂഫ് വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. അതിൽ, ജോജുവിന്റെ കഥാപാത്രം വിളിച്ചുപറയുന്ന തെറിമയമായ ഡയലോഗുകൾ എഡിറ്റ് ചെയ്ത് മാറ്റി, 'മാന്യത' വരുത്തിയാണ് സ്പൂഫ് വിഡിയോ സൃഷ്ടിച്ചിരിക്കുന്നത്.
തെറിവിളിക്ക് പകരം 'സഹോദരന്മാരെ' എന്ന് സ്നേഹത്തോടെ നിരന്തരം വിളിച്ചുകൊണ്ടുള്ള ഡയലോഗുകൾ നെറ്റിസൺസിനിടയിൽ ചിരിപടർത്തുകയാണ്. നടൻ വിനയ് ഫോർട്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
