Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightആളെ മയക്കി ഈ...

ആളെ മയക്കി ഈ 'ആനമയക്കം'- ലോകം ഉറ്റുനോക്കുന്നു ഈ 'ആനത്തോൺ'; ഇതുവരെ സഞ്ചരിച്ചത്​ 500 കിലോമീറ്റർ

text_fields
bookmark_border
ആളെ മയക്കി ഈ ആനമയക്കം- ലോകം ഉറ്റുനോക്കുന്നു ഈ ആനത്തോൺ; ഇതുവരെ സഞ്ചരിച്ചത്​ 500 കിലോമീറ്റർ
cancel

ബീജിങ്: ഒരുപറ്റം ആനകളുടെ 'വാക്കത്തോൺ' ആണ്​ ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്​. ചൈനയിലെ ആന വളർത്തൽ കേന്ദ്രത്തിൽ നിന്നാണ്​ 15 ആനകളുടെ കൂട്ടം ഇറങ്ങി നടക്കാൻ തുടങ്ങിയത്​. രണ്ട്​ ആനക്കുട്ടികളും ഈ കൂട്ടത്തിലുണ്ട്​. ഇതുവരെ നടന്നത്​ 500 കിലോമീറ്ററോളമാണ്​. നടത്തത്തിന്​ അങ്ങിനെ റൂട്ടുമാപ്പ്​ ഒന്നുമില്ല. കാട്ടിലൂടെയും നാട്ടിലൂടെയും തിരക്കുള്ള നഗരത്തിലൂടെയുമൊക്കെ തോന്നുംപോലെയാണ്​ സഞ്ചാരം.

കൃഷിയിടങ്ങൾ നശിപ്പിച്ചും ജനവാസകേന്ദ്രങ്ങളിലെ വീടുകളിൽ 'അതിക്രമിച്ച്​ കയറി' കിട്ടുന്നതെല്ലാം എടുത്തു തിന്നും കുടിച്ചും ആണ്​ ഈ 'ആന നട'. ആനക്കൂട്ടം സഞ്ചരിച്ച വഴികളിൽ ഇതുവരെ പത്ത്​ ലക്ഷം ഡോളറിന്‍റെ (ഏകദേശം എഴ്​ കോടി രൂപ) നാശനഷ്​ടമാണ് കണക്കാക്കപ്പെടുന്നത്​. ശരിക്കും 'ആന കരിമ്പിൻകാട്ടിൽ കയറി' എന്ന്​ പറയും പോലെ തന്നെ.

ഈ വർഷം മാർച്ച്​ 15നാണ്​ യുനാൻ പ്രവിശ്യയിലെ പുയെ നഗരത്തിലെ ജിഷുവാങ്​ബെന സംരക്ഷണകേന്ദ്രത്തിൽ നിന്ന്​ ആനക്കൂട്ടം നടന്നുതുടങ്ങിയത്​. 16 ആനകളാണ്​ വടക്കോട്ട്​ ലക്ഷ്യമാക്കി നടന്നത്​. ഏപ്രിൽ 16ന്​ യുഷി നഗരത്തിലെത്തിയപ്പോൾ ഒരു ആനയെ കാണാതാകുകയും രണ്ട്​ കുട്ടികൾ ജനിക്കുകയും ചെയ്​തു. അതോടെ എണ്ണം 17 ആയി. ഏപ്രിൽ 24ന് രണ്ട്​ എണ്ണം മോജിയാങ്​കൗണ്ടിയിലേക്ക്​ തിരികെ പോയതോടെ സംഘത്തിൽ 15 അംഗങ്ങളായി.

ജൂൺ നാലിന്​ ഇവർ നടത്തം തെക്കുപടിഞ്ഞാറൻ ​ദിശയിലേക്കായി. ​അതിനിടെ ആനക്കൂട്ടത്തിന്‍റെ 'ജാഥ'യുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ശ്രദ്ധപിടിച്ചുപറ്റി. ഇപ്പോൾ ആനക്കൂട്ടം യാത്രാമധ്യേ കിടന്നുറങ്ങുന്നതിന്‍റെ ആകാശദൃശ്യം ലോകമെങ്ങും വൈറലായിരിക്കുകയാണ്​. ചൈനയിലെ കുമിങ്​ കാടിനുള്ളില്‍ നടന്നു തളര്‍ന്ന് ആനക്കൂട്ടം കിടന്നുറങ്ങുന്നതിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ ചാടി പോകാതിരിക്കാനായി അവരെ നടുക്കു കിടത്തി ചുറ്റിനും കിടന്നുറങ്ങുന്ന ആനകളുടെ കരുതലും ലക്ഷക്കണക്കിനാളുകളുടെ ഹൃദയങ്ങൾ കീഴടക്കി.


ആനക്കൂട്ടത്തിന്‍റെ സഞ്ചാരം നിരീക്ഷിക്കാൻ ചൈനീസ്​ അധികൃതർ 14 ഡ്രോണുകളാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ആനകളുടെയും ആളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്​ 510 പേരെയും നിയോഗിച്ചിട്ടുണ്ട്​. ആനയുടെ സഞ്ചാരദിശ മനസിലാക്കി ആ വഴിയിലുള്ള ജനങ്ങളോട് മുന്‍കരുതലുകളെടുക്കാൻ നിർദേശവും നൽകിയിട്ടുണ്ട്​ അധികൃതര്‍. ആനകൾക്ക്​ തിന്നാനും കുടിക്കാനും പാകത്തില്‍ വീട്ടുവളപ്പിൽ ആഹാരപാനീയങ്ങൾ വെക്കരുതെന്നും സർക്കാറിന്‍റെ നിർദേശമുണ്ട്​. റോഡിൽ തടസ്സമുണ്ടാക്കി ആനകളെ സുരക്ഷിത പാതയിലേക്ക്​ തിരിച്ചുവിടാൻ 110 വാഹനങ്ങളാണ്​ ഉപയോഗിച്ചത്​. രണ്ട്​ ടൺ ഭക്ഷ്യവസ്​തുക്കളും ഇവർ പോകുന്ന വഴിയിൽ വെച്ചിട്ടുണ്ട്​. ആനക്കൂട്ടത്തിന്‍റെ ഈ സഞ്ചാരം ചൈനയിലെ ടെലിവിഷന്‍ ചാനല്‍ 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്. ഇവരുടെ ലക്ഷ്യം ഇതുവരെ പിടികിട്ടിയിട്ടുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:China
News Summary - China's wandering elephants captivate millions with their 500 km trek
Next Story