Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകുടുംബം ഒന്നിച്ച്​ ...

കുടുംബം ഒന്നിച്ച്​ ഭക്ഷണം കഴിക്കുന്നതിനിടെ സീലിങ്​ ഫാൻ നിലംപതിച്ചു; പിന്നീട്​ സംഭവിച്ചത്​ -VIDEO

text_fields
bookmark_border
Ceiling Fan Falls
cancel

ഹാനോയ്​ (വിയറ്റ്​നാം): കുടുംബന്തരീക്ഷത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളിൽ ഒന്നാണ്​ ഒന്നിച്ചിരുന്നുള്ള അത്താഴം. ഒരുമിച്ച്​ അത്താഴം കഴിക്കുന്നതിനിടെ വിയറ്റ്​നാമീസ്​ കുടുംബം സാക്ഷ്യം വഹിച്ച​ മറക്കാനാകാത്ത അനുഭവമാണ്​ ഇന്‍റർനെറ്റിൽ വൈറലാകുന്നത്​​.

നിലത്ത്​ പായ വിരിച്ചായിരുന്നു കുടുംബത്തിലെ ആറുപേർ വട്ടത്തിലിരുന്ന്​ ഭക്ഷണം കഴിച്ചത്​. അവർ പരസ്​പരം സംസാരിക്കുന്നുമുണ്ട്​. പെട്ടന്ന്​ കുട്ടികളിൽ ഒരാൾ ശബ്​ദംകേട്ട്​ ചുറ്റുംനോക്കുന്നതിനിടെ സീലിങ്​ഫാൻ നിലംപതിച്ചു. കുഞ്ഞിന്‍റെ സമീപത്തിരിക്കുന്ന രണ്ടുപേരുടെ മടിയിലേക്കാണ്​ ഫാൻ വന്ന്​ പതിച്ചത്​.

സംഭവം നടന്നയുടൻ അമ്മ ഓടിച്ചെന്ന്​ കുഞ്ഞിനെ കെട്ടിപ്പിടിച്ചു. ബാക്കിയുള്ളവർ സംഭവം കണ്ട ഞെട്ടലിലായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വിയറ്റ്​നാമിലെ ബാക്​ നനിൽ ജൂലൈ എട്ടിനായിരുന്നു സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vietnamviral videoCeiling fan
News Summary - Ceiling fan falls down on family of 6 having dinner see what happened next
Next Story