Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'ലയൺ കിങ്' സീൻ...

'ലയൺ കിങ്' സീൻ പുന:രാവിഷ്കരിച്ച് പൂച്ചകൾ; ചിരിയടക്കാനാവാതെ നെറ്റിസൺസ് -വിഡിയോ

text_fields
bookmark_border
cats-lion-king 18821
cancel

വാൾട്ട് ഡിസ്നിയുടെ ലോകപ്രശസ്ത അനിമേഷൻ സിനിമയായ 'ദ ലയൺ കിങ്' കാണാത്തവർ കുറവായിരിക്കും. 1994ൽ പുറത്തിറങ്ങി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രം ത്രീഡി ദൃശ്യവിസ്മയത്തോടെ 2019ൽ വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. സിംബയെന്ന സിംഹക്കുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണ് ദ ലയൺ കിങ്ങിലൂടെ പറയുന്നത്.

സിംബയുടെ പിതാവും കാട്ടിലെ രാജാവുമായ മുഫാസയെ സഹോദരൻ സ്കാർ വധിക്കുന്ന ദൃശ്യങ്ങൾ എല്ലാവരും ഓർക്കുന്നുണ്ടാകും. കിഴുക്കാംതൂക്കായ ഒരു കിടങ്ങിൽ നിന്ന് തിരികെ കയറുന്നതിനിടെ മുഫാസയെ സ്കാർ കൈകൾ തട്ടിമാറ്റി വധിക്കുകയായിരുന്നു.


ഇതിനെ അനുസ്മരിപ്പിക്കുന്ന ഒരു വിഡിയോയാണ് ഓൺലൈനിൽ ചിരിപടർത്തുന്നത്. രണ്ടു പൂച്ചകളാണ് വിഡിയോയിലെ താരങ്ങൾ. ലയൺ കിങ്ങിൽ മുഫാസ തൂങ്ങിക്കിടക്കുന്നതുപോലെ വീട്ടിനുള്ളിൽ ഒരു പൂച്ച തൂങ്ങിക്കിടക്കുന്നതും മുകളിലുള്ള പൂച്ച, സ്കാർ ചെയ്തതുപോലെ കൈകൾ തട്ടിമാറ്റി മറ്റേ പൂച്ചയെ താഴേക്ക് വീഴ്ത്തുന്നതുമാണ് വിഡിയോ.

'ദ ലയൺ കിങ്ങി'ലെ ദൃശ്യങ്ങൾ ഇവിടെ കാണാം...



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral videoThe Lion King
News Summary - Cats ‘recreate’ iconic scene from The Lion King, netizens can’t have enough of it
Next Story