തറാവീഹ് നമസ്കാരത്തിനിടെ ഇമാമിന്റെ ദേഹത്ത് കയറി ഉമ്മവെച്ചു; വൈറലായി വികൃതി പൂച്ച -Video
text_fieldsമനുഷ്യരുമായി ഏറെ ഇണക്കമുള്ള ജീവിയായ പൂച്ചയുടെ വികൃതികൾ ഓരോരുത്തർക്കും പരിചിതമാണ്. എന്നാൽ, അപ്രതീക്ഷിതമായി ഒരു പൂച്ച ശരീരത്തിൽ കയറിയാൽ എന്ത് ചെയ്യും?. പലർക്കും പല ഉത്തരമായിരിക്കും. ചിലർ ഭയന്ന് തട്ടിത്തെറിപ്പിക്കും, മറ്റു ചിലർ വാത്സല്യത്തോടെ ചേർത്തുപിടിക്കും. ഇത്തരമൊരു വികൃതി പൂച്ചയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.
റമദാൻ മാസത്തിലെ പ്രത്യേക നമസ്കാരമായ തറാവീഹിന് നേതൃത്വം നൽകുന്നതിനിടെ അൾജീരിയയിലെ ഒരു പള്ളിയിൽ ഇമാമിന്റെ കൈയിലേക്ക് പൂച്ച ഓടിക്കയറുന്നതാണ് വിഡിയോയിലുള്ളത്. എന്നാൽ, നമസ്കാരം തടസ്സപ്പെടാതെ ഇമാം വാലിദ് മെഹ്സാസ് പൂച്ചയെ ചേർത്തുപിടിച്ച് തടവുന്നു. തുടർന്ന് തോളിലേക്ക് കയറിയ പൂച്ച കുറച്ചു സമയം ചുറ്റുമൊന്ന് നോക്കി. ശേഷം കവിളിൽ ഉമ്മവെച്ചാണ് ഇറങ്ങിപ്പോകുന്നത്.
അൽ അത്വീഖി എന്ന ട്വിറ്റർ ഉപയോക്താവാണ് വിഡിയോ പങ്കുവെച്ചത്. ദശലക്ഷക്കണക്കിനാളുകളാണ് വിഡിയോ കാണുകയും ഇമാമിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തത്. പൂച്ചയുടെ വികൃതിയെ കുറിച്ചും നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

