'നിങ്ങൾ ഒറ്റക്കല്ല' കോവിഡ് ഐ.സി.യുവിന് മുന്നിൽ ഗിറ്റാർ വായിച്ച് പാട്ടുപാടി നഴ്സ്
text_fieldsഒട്ടാവ: സോഷ്യൽമീഡിയയിൽ വൈറലായി കോവിഡ് ഐ.സി.യുവിന് മുന്നിൽ ഗിറ്റാർ വായിക്കുന്ന നഴ്സിന്റെ വിഡിയോ. കാനഡയിലെ ഒട്ടാവയിലാണ് സംഭവം. ഹതാശരായ കോവിഡ് രോഗികൾക്ക് മുന്നിൽ മനോഹരമായി ഗിറ്റാർ വായിക്കുന്ന ആമി ലിനിന്റെ വിഡിയോ സന്തോഷത്തോടൊപ്പം കണ്ണ് നനയിപ്പിക്കുന്നതുമാണ്.
'യൂ ആർ നോട്ട് എലോൺ' എന്ന ഗാനമാണ് ഇവർ പാടുന്നത്. ആശുപത്രി യണിഫോമും മാസ്ക്കുമിട്ടാണ് ആമി മനോഹരമായി പാടുന്നത്. ഹോസ്പിറ്റൽ അധികൃതർ തന്നെയാണ് വിഡിയോ പങ്കുവെച്ചത്.
വിഡിയോക്ക് നിമിഷങ്ങൾക്കകം വലിയ പ്രതികരണമാണ് ലഭിച്ചത്. ആരോഗ്യപ്രവർത്തകർ പാട്ടുപാടിയും നൃത്തം വെച്ചും കോവിഡ് രോഗികൾക്ക് സാന്ത്വനമേകുന്ന വിഡിയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരും പങ്കുവെച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് പോസിറ്റീവായ സ്ത്രീയുടെ പിറന്നാളിന് ആശംസകൾ നേരുന്ന വിഡിയോയും ചിലർ പങ്കുവെച്ചിട്ടുണ്ട്.
This is Amy-Lynn. An endoscopy nurse at The Ottawa Hospital, who has recently been redeployed to the ICU.
— The Ottawa Hospital (@OttawaHospital) April 24, 2021
Here she is with a beautiful song for our patients... "You are not alone".
Thank you for lifting our spirits, Amy-Lynn! 💙#StrongerTogether pic.twitter.com/Xn11mNr44D
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

