40,000 അടി ഉയരത്തിൽ മാതാവിന് സർപ്രൈസ് നൽകി മകൻ, വിഡിയോ വൈറൽ
text_fieldsകോഴിക്കോട്: ഫ്ലൈറ്റ് യാത്രക്ക് നടുവിൽ 40000 അടി ഉയരത്തിൽ ആരേയും മോഹിപ്പിക്കുന്ന ഒരു പിറന്നാളാഘോഷം. മാതാവിന്റെ പിറന്നാളിന് മകൻ നൽകുന്ന സർപ്രൈസ് കേക്ക് മുറിക്കൽ ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഫിറ്റ്നസ് ഇൻഫ്ലുവൻസറായ അഭിനവ് ആണ് മാതാവിന്റെ പിറന്നാളോഘോഷത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. " അമ്മയുടെ പിറന്നാളാഘോഷം 40000 അടി മുകളിൽ " എന്നാണ് നൽകിയിരിക്കുന്ന തലക്കെട്ട്.
കാമറയിൽ നോക്കി അഭിനവ് ചിരിക്കുന്നതോടെയാണ് വിഡിയോ തുടങ്ങുന്നത്. പ്രധാനപ്പെട്ട എന്തോ വരാനിരിക്കുന്നതേയുള്ളൂ എന്ന് ചിരിയിലൂടെ മനസ്സിലാക്കാം. പിന്നീട് കാമറ തിരിയുന്നത് അഭിനവിന്റെ മാതാവും പിതാവും ഒന്നിച്ച് ഇരിക്കുന്നയിടത്തേക്കാണ്. സന്തോഷകരമായ ഈ നിമിഷത്തിന് അനുയോജ്യമായ രീതിയിൽ അഭിനവ് സ്നേഹത്തോടെ ചെറിയ ഒരു ചോക്ലേറ്റ് പേസ്ട്രി മാതാവിന്റെ കൈയിലേക്ക് നീട്ടുന്നു. പിതാവ് ചെറിയ മരം കൊണ്ടുള്ള കത്തി നീട്ടുന്നു. പിന്നീട് കേക്ക് മുറിക്കുന്നു, കുടുംബമൊന്നാകെ ബർത്ത് ഡേ ഗീതം പാടുന്നു.
വിഡിയോ സ്ക്രിപ്റ്റഡ് ആണന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും പിറന്നാളാശംസകൾ നേരുന്നുണ്ട്.
കുടുംബമൊന്നിച്ച് ബാലിയേക്കുള്ള യാത്രയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

