ലുങ്കി ഡാൻസ് വിേട്ടക്ക്... ഇനി 'പോത്ത് ഡാൻസ്' കാണാം- ഇതാ ഹിമാചലിലെ 'ബഫല്ലോ ഡാൻസർ'
text_fieldsബോബ് മാർലി ബഫല്ലോ സോൾജിയറെ കുറിച്ചാണ് പാടിയതെങ്കിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു 'ബഫല്ലോ ഡാൻസർ' ആണ്. ഹിമാചൽപ്രദേശിലെ ഒരു ഗ്രാമത്തിൽ ഉടമയുടെ പാട്ടിനും ഡാൻസിനുമൊപ്പം നൃത്തം വെക്കുന്ന പോത്താണ് വിഡിയോയിലുള്ളത്.
'പോത്തിന്റെ ചെവിയിൽ വേദമോതരുത്' എന്ന് നമ്മൾ പറയുന്നതുപോലെ ഉത്തരേന്ത്യയിൽ പറയുെന്നാരു ചൊല്ലാണ് 'പോത്തിന് മുന്നിൽ സംഗീതോപകരണം വായിക്കുന്നത് പാഴ്വേലയാണ്' എന്നത്. അത് തെറ്റാണെന്നാണ് ഈ വിഡിയോ തെളിയിക്കുന്നത്. എന്നാണ് ചിത്രീകരിച്ചത് എന്നറിയാത്ത വിഡിയോയിൽ പോത്തിന്റെ ഉടമ പാട്ടുപാടുന്നതും ചെറിയ ചുവടുകൾ വെക്കുന്നതുമാണുള്ളത്. അത് കേൾക്കുേമ്പാൾ തന്നെ പോത്തും തുള്ളുന്നുണ്ട്. ബ്ലാങ്കറ്റ് ഒക്കെ പുതച്ച് സ്റ്റൈൽ ആയിട്ടാണ് ആദ്യമൊക്കെ പോത്ത് നിൽക്കുന്നതെങ്കിലും തുള്ളലിനിടെ അത് താഴെ പോകുന്നുണ്ട്.
'േഡാലക് ബജ്ദാ' എന്ന ഗാനമാണ് അവർ പാടുന്നത്. അതിനുശേഷം 'നൃത്തം ചെയ്യൂ' എന്ന് അവർ പറയുേമ്പാളെല്ലാം പോത്ത് തുള്ളുന്നത് കാണാം. ഇതാസ്വദിച്ച് ചിരിക്കുന്ന ഒരു കുട്ടിയുടെ ശബ്ദവും വിഡിയോയിൽ കേൾക്കാം.

