വിവാഹവേദിയിലേക്ക് വരൻ മദ്യപിച്ചെത്തി; ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് വധുവിന്റെ അമ്മ, നാടകീയ രംഗങ്ങൾക്കൊടുവിൽ വിവാഹം നിർത്തിവെച്ചു -വിഡിയോ
text_fieldsബംഗളൂരു: വരൻ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് വിവാഹം നിർത്തിവെച്ച് വധുവിന്റെ മാതാവ്. ബംഗളൂരുവിലെ വിവാഹ വേദിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
വധുവിന്റെ മാതാവ് വരനോടും കുടുംബത്തോടെ കൈകൂപ്പി ഇറങ്ങിപോകാൻ പറയുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 'ഇതാണ് ഇയാളുടെ പെരുമാറ്റമെങ്കിൽ, ഞങ്ങളുടെ മകളുടെ ഭാവി എന്താകും ? ' എന്ന ചോദ്യമാണ് വധുവിന്റെ അമ്മ ചോദിക്കുന്നത്.
മദ്യലഹരിയിൽ വരൻ താലി വലിച്ചെറിഞ്ഞതായും ഇതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിച്ചതെന്നുമുള്ള റിപ്പോർട്ടുമുണ്ട്.
വധുവിന്റെ മാതാവിന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുള്ളത്. അമ്മയുടെ പ്രവർത്തി മാതൃകാപരവും ധീരവുമാണെന്ന് കൂടുതൽ പേരും ചൂണ്ടിക്കാണിക്കുന്നത്.
'അമൂല്യമായ ഒരു മനുഷ്യന്റെ ജീവിതം നശിപ്പിക്കുന്നതിനേക്കാൾ നല്ലത് കുറച്ച് മണിക്കൂറുകളുടെ അസ്വസ്ഥതയും സമ്മർദ്ദവും ആണ്' എന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളിലൊന്ന്.
റദ്ദാക്കിയ വിവാഹം മൂലമുള്ള സാമ്പത്തിക ബാധ്യതയും സാമൂഹിക തീരുമാനങ്ങളും കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ മകൾക്ക് വേണ്ടി നിലകൊള്ളാൻ കാണിച്ച ധൈര്യം പ്രശംസനീയമാണെന്നാണ് മറ്റൊരാൾ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

