വധുവിനെ തൊട്ട ഫോട്ടോഗ്രാഫറിന്റെ കരണത്തടിച്ച് വരൻ- വിഡിയോക്ക് പിന്നിലെ സത്യമിതാണ്
text_fields'ഒരു പൊടിക്ക് ചിൻ അപ്' എന്ന് പറഞ്ഞ് വധുവിനെ തൊട്ടതേ ആ ഫോട്ടോഗ്രാഫർക്ക് ഓർമ്മയുള്ളു. പിന്നെ കിട്ടുന്നത് വരന്റെ വക ഉഗ്രൻ തല്ലാണ്. മണ്ഡപത്തിൽ നിന്നിറങ്ങി പോകാനും വരൻ ഫോട്ടോഗ്രാഫറോട് ആവശ്യപ്പെട്ടു. ഇതൊക്കെ കണ്ട വധുവാകട്ടെ, നിലത്തിരുന്ന് ചിരിച്ചുപോയി. ഇതുകണ്ട് ഫോട്ടോഗ്രാഫർക്കും ചിരി പൊട്ടി. ദേഷ്യം മാറിയ വരനും ഈ ചിരിയിൽ പങ്കുചേർന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോ ആണിത്. വിവാഹ വേദിയിൽ വധൂവരന്മാരുടെ ഫോട്ടോ പകർത്തുന്ന ഫോട്ടോഗ്രാഫറാണ് വിഡിയോയിലുള്ളത്. പിന്നീട് വരനെ മാറ്റിനിർത്തി വധുവിലേക്കു മാത്രമായി ക്യാമറ തിരിക്കുകയാണ് ഇയാൾ. സൗകര്യപ്രദമായ രീതിയിൽ വരൻ മാറി നിന്നുകൊടുക്കുന്നതും കാണാം. അൽപം കഴിഞ്ഞ് ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുേമ്പാളാണ് വരന്റെ സ്വഭാവം മാറുന്നത്.
ആദ്യമൊന്ന് തൊട്ടത് വരൻ കാര്യമായെടുക്കുന്നില്ല. പിന്നീട് അത് ആവർത്തിക്കുേമ്പാളാണ് ശരവേഗത്തിൽ വരൻ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി അടിക്കുന്നത്. 'ഇറങ്ങിപ്പോകൂ' എന്ന ആംഗ്യവും കാണിക്കുന്നുണ്ട്. എന്നാൽ ഇത് കണ്ട വധു വലിയ തമാശ സംഭവിച്ച മട്ടിൽ നിലത്തുകിടന്ന് പൊട്ടിച്ചിരിക്കുകയാണ്. വരനും ഫോട്ടോഗ്രാഫറും ഈ ചിരിയിൽ പങ്കുചേരുന്നുമുണ്ട്.
ശരിക്കുള്ള വിവാഹ ചടങ്ങളിലേത് എന്ന നിലക്കാണ് ആദ്യം ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ, അത് ഒരു സിനിമയുടെ ചിത്രീകരണത്തിൽ നിന്നുള്ള രംഗമായിരുന്നു എന്ന വിവരങ്ങൾ പിന്നീട് പുറത്തുവന്നു. 'ഡാർലിങ് പ്യാർ ഝുക്താ നഹി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ വിഡിയോ ആണിത്.
Film shooting time
— Anikriti Chowhan (@ChowhanAnikriti) February 6, 2021
( DARLING PYAAR JHUKTA NHI)
MY THIS VIDEO VIRAL NOW
BASICALLY THANKS TO @Ease2Ease
For tweet this video in your tweeter account ..! pic.twitter.com/RBxU6eP4VQ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

