മനുഷ്യന്റേതിനു സമാനമായ പല്ലുള്ള മത്സ്യം; ബ്രസീലിയൻ യുവതി പങ്കുവെച്ച വിഡിയോ വൈറൽ
text_fieldsഇനന്സ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം
പലതരം മത്സ്യങ്ങളെ കണ്ടവരാണ് നമ്മൾ. നിറംകൊണ്ടും വലുപ്പം കൊണ്ടും അത്ഭുതപ്പെടുത്തിയ പല മത്സ്യങ്ങളുമുണ്ടാകാം. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു മത്സ്യത്തിന്റെ വിഡിയോ വൈറലാകുന്നത് അൽപം വിചിത്രമായ കാരണം കൊണ്ടാണ്. ബ്രസീലിൽ ബിസിനസുകാരിയായ യുവതി പങ്കുവെച്ച വിഡിയോയിലുള്ള മത്സ്യത്തിന് മനുഷ്യന്റേതിനു സമാനമായ പല്ലുകളാണുള്ളത്!
കടലോരത്തെ കച്ചവക്കാരനിൽനിന്ന് കറി വെക്കാനായാണ് പൗള എന്ന യുവതി മത്സ്യം വാങ്ങിയത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയ വേളയിലാണിത്. ഒറ്റനോട്ടത്തിൽ മത്സ്യത്തിന് എന്തെങ്കിലും കുഴപ്പമുള്ളതായി പൗളക്ക് തോന്നിയില്ല. എന്നാൽ വെട്ടിമുറിച്ച് നന്നാക്കുന്നതിനിടെയാണ് പല്ലുകൾ ശ്രദ്ധയിൽപ്പെട്ടത്. കൗതുകം തോന്നിയ പൗള ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.
ആ മത്സ്യം കണ്ടപ്പോൾ തനിക്ക് കൗതുകവും ആശ്ചര്യവും തോന്നിയതിനാലാണ് വിഡിയോ റെക്കോർഡു ചെയ്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെന്ന് പൗള പറയുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ ഇതിനോടകം അഞ്ച് ദശലക്ഷത്തിലധികം പേരാണ് കണ്ട്. രസകരമായ നിരവധി കമന്റുകൾ കൊണ്ട് കമന്റ്ബോക്സും നിറഞ്ഞിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

