Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചില്ലുകൾ തറച്ചുകയറിയ ബെഡിൽ ഒരമ്മ; ചോരപുരണ്ട വസ്​ത്രങ്ങളണിഞ്ഞ്​ കുഞ്ഞിനെ മാറോടണച്ച് പിതാവും
cancel
Homechevron_rightSocial Mediachevron_rightViralchevron_rightചില്ലുകൾ തറച്ചുകയറിയ...

ചില്ലുകൾ തറച്ചുകയറിയ ബെഡിൽ ഒരമ്മ; ചോരപുരണ്ട വസ്​ത്രങ്ങളണിഞ്ഞ്​ കുഞ്ഞിനെ മാറോടണച്ച് പിതാവും

text_fields
bookmark_border

ബെയ്‌റൂത്ത്: സ്​ഫോടനത്തിൽ തകർന്ന ജനാലച്ചില്ലുകൾ തറച്ചുകയറിയ ആശുപത്രി ബെഡിൽ ഒരു അമ്മ. മുറിയുടെ ഒരു മൂലയിൽ ചോരപുരണ്ട വസ്​ത്രങ്ങളുമായി പിഞ്ചുകുഞ്ഞിനെ മാറോടണച്ച്​ പിതാവും. ലബനനിലെ ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തി​െൻറ ഭീകരത വ്യക്​തമാക്കുന്ന ദൃ​ശ്യങ്ങളിൽ ഒന്നാണിത്​. ഇൗ കുഞ്ഞ്​ ജനിച്ച്​ നിമിഷങ്ങൾക്കകമാണ്​ സ്​ഫാടനമുണ്ടാകുന്നത്​.

സ്‌ഫോടനത്തില്‍ തകര്‍ന്ന ആശുപത്രിയില്‍ നിമിഷങ്ങള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ നെഞ്ചോടുചേര്‍ത്ത് നില്‍ക്കുന്ന പിതാവി​െൻറ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ നൊമ്പരക്കാഴ്​ചയായി. അൽ റൗം ഹോസ്​പിറ്റലിൽ ക്രിസ്​റ്റല്‍ സവായ എന്ന യുവതി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി മിനിട്ടുകള്‍ക്കു ശേഷമാണ് ശക്തമായ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആശുപത്രിയുടെ ചില്ലുകളും ചുവരി​െൻറ ഭാഗങ്ങളുമെല്ലാം ചിതറിത്തെറിച്ചു.

അമ്മക്കൊപ്പം കുഞ്ഞ്​ കിടന്നിരുന്ന ബെഡിൽ ചില്ലുകഷണങ്ങൾ തുളച്ചുകയറി. ക്രിസ്​റ്റലി​െൻറ ഭർത്താവ്​ ജാദ്​ സവായ ഓടിയെത്തി കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട്​ ചേര്‍ത്തുപിടിച്ച്​ സുരക്ഷിതമാക്കുകയായിരുന്നു. ജാദി​െൻറ ശരീരത്തിലും വസ്ത്രത്തിലും പിടിച്ചിരിക്കുന്ന രക്തക്കറകൾ സംഭവത്തി​െൻറ ഭീകരത വ്യക്​തമാക്കുന്നതാണ്​.

'ഭീകര സാഹചര്യമായിരുന്നു അത്. ഞങ്ങള്‍ ആശുപത്രി മുറിയിലുള്ളപ്പോളാണ്​ ആ സ്​ഫോടനം നടക്കുന്നത്​. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായതേയില്ല. എല്ലാം പൊട്ടിത്തകര്‍ന്നിരുന്നു. തകരാത്തതായി മുറിയില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഞാന്‍ പെട്ടെന്ന് കുഞ്ഞിനെ കെട്ടിപ്പിടിച്ച്​ സുരക്ഷിതനാക്കി. എന്നിട്ട്​ സുരക്ഷിതമായ ഒരു മൂല ലക്ഷ്യമാക്കി ഒാടി. മറ്റൊരു സ്‌ഫോടനംകൂടി നടക്കുമെന്ന് ഞാന്‍ ഭയന്നിരുന്നു- ജാദ്​ സവായ പിന്നീട്​ സി.എൻ.എന്നിനോട്​ പറഞ്ഞു.

നബീൽ എന്നാണ്​ അവർ കുട്ടിക്ക്​ പേരിട്ടത്​. 'നബീൽ അമ്മക്കൊപ്പം കിടന്നിരുന്ന ഭാഗത്തേക്കാണ്​ വലിയൊരു ചില്ലുപാളി തെറിച്ചുവീണത്​. ചില്ലുകഷണങ്ങൾ തളച്ചുകയറി എ​െൻറ തലക്കും കഴുത്തിനും പരിക്കേറ്റു. ക്രിസ്​റ്റലിനും നെറ്റിക്കും തലക്കും പരിക്കുണ്ട്​. നബീലിനെ ദൈവം കാത്തു. അവന്​ മാത്രം ഒന്നും സംഭവിച്ചില്ല'- ജാദ്​ പറഞ്ഞു.

ആഗസ്​റ്റ്​ നാലിന് വൈകീട്ട് പ്രാദേശിക സമയം ആറുമണിയോടെയാണ് ബെയ്റൂത്തിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ആറായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റ സ്​​േഫാടനത്തില്‍ ഏകദേശം 150 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബെയ്റൂത് തുറമുഖത്തിന് സമീപമുളള വെയര്‍ഹൗസില്‍ വലിയ അളവില്‍ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്നാണ് ഔദ്യോഗിക വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beirut blastbeirut explosionviral beirut videos
Next Story