Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഇരുട്ടിൽ നിന്ന്​...

ഇരുട്ടിൽ നിന്ന്​ നടന്നുവരുന്ന കരിമ്പുലി; ഒടുവിൽ തെരുവു നായെ കടിച്ചെടുത്ത്​ മടക്കം-വിഡിയോ വൈറൽ

text_fields
bookmark_border
black panther
cancel

ഇരുട്ടിൽ നടന്നുവന്ന കരിമ്പുലി തെരുവ്​ നായെ ആക്രമിക്കുന്ന ദൃശ്യം വൈറൽ. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ സുധ രാമെൻ ആണ് കരിമ്പുലി തെരുവുനായെ കടിച്ചെടുത്ത്​ മടങ്ങുന്ന​ സി.സി.ടി.വി ദൃശ്യം ട്വീറ്റ്​ ചെയ്​തത്​.

ഒരു മലമ്പ്രദേശമെന്ന്​ തോന്നിക്കുന്ന സ്ഥലത്തെ പാതയിലൂടെ കരിമ്പുലി നടന്നുവരുന്നതാണ് ആദ്യം​ ദൃശ്യത്തിൽ കാണുന്നത്​. നടന്നു വന്ന കരിമ്പുലി ഒരു വേള കാമറ പരിധിയിൽ നിന്ന്​ പുറത്തേക്ക്​ പോകുന്നുണ്ട്​. ഇൗ സമയം ഒരു നായുടെ ഉച്ചത്തിലുള്ള മോങ്ങൽ കേൾക്കുകയും കരിമ്പുലി നായെ കടിച്ചെടുത്തുകൊണ്ട്​ വന്ന വഴി തിരിച്ചു പോകുന്നതുമാണ്​ കാമറയിൽ പതിഞ്ഞത്​.

ഇര പിടിക്കാനെത്തിയതായിരുന്നു കരിമ്പുലി. ദൃശ്യം ഏറെ വൈകാതെ സൈബർ ലോകം ഏറ്റെടുത്തു. നിരവധി ആളുകളാണ്​ ദൃശ്യത്തോട്​ പ്രതികരിച്ചത്​.

കരിമ്പുലി ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഇരപിടിക്കുന്നതിന്​ വലിയ കാരണങ്ങളുണ്ടാകാമെന്നും വനങ്ങൾ കുറഞ്ഞതോ മനുഷ്യൻ വനഭൂമി കൈയേറുന്നതോ ആവാം കാരണമെന്നും ​ഒരു ട്വിറ്റർ ഉപയോക്താവ്​ പറയുന്നു.

'എന്‍റെ ഭാഗത്ത്​ ഒരുപാട്​ തെരുവു നായ്​ക്കളുണ്ട്​. ഈ കരിമ്പുലിയെ വാടകക്ക്​ ആവശ്യമുണ്ട്​' എന്നായിരുന്നു മറ്റൊരു ട്വിറ്റർ ഉപയോക്താവിന്‍റെ കമന്‍റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogsviral videoBlack Panther
News Summary - Black Panther attacks street dog in spine-chilling viral video
Next Story