അലാസ്കയിൽ നിന്ന് ആസ്ട്രേലിയയിലേക്ക് നോൺസ്റ്റോപ്പ് പറക്കൽ; 13,575 കി.മി ദൂരം സഞ്ചരിച്ച് റെക്കോർഡിട്ട് ഈ ദേശാടനപ്പക്ഷി
text_fieldsവിശ്രമത്തിനു പോലും ഇടവേളയെടുക്കാതെ അലാസ്കയിൽ നിന്ന് ആസ്ട്രേലിയയിലേക്ക് പറന്ന് ഗ്വിന്നസ് വേൾഡ് റെക്കോർഡിട്ടിരിക്കയാണ് ബാർ -ടെയിൽഡ് ഗോഡ്വിറ്റ്. ഇക്കാലയളവിൽ 13,575 കിലോ മീറ്റർ ദൂരമാണ് ഈ ദേശാടന പക്ഷി താണ്ടിയത്. ഒക്ടോബർ 24നാണ് പക്ഷി ആസ്ട്രേലിയൻ ദ്വീപായ ടാസ്മാനിയയിൽ പറന്നിറങ്ങിയത്. അലാസ്കയിൽ നിന്ന് 11 ദിവസമെടുത്തു ഇവിടെയെത്താൻ.
രാത്രിയും പകലും തുടർച്ചയായി പറന്നതു കാരണം പക്ഷിയുടെ ഭാരം പകുതിയോളം കുറഞ്ഞിട്ടുണ്ട്. സ്വന്തം വർഗത്തിൽ പെട്ട മറ്റൊരു ദേശാടനപക്ഷി 2020ൽ കുറിച്ചിട്ട റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്. ദേശാടനപക്ഷികളിൽ കൂടുതലും ചിലപ്പോൾ ഭക്ഷണത്തിനായി കരയിലോ വെള്ളത്തിലോ ഇറങ്ങാറുണ്ട്.
അതേസമയം, ഗോഡ് വിത്ത് വെള്ളത്തിൽ മുങ്ങിയാൽ ചത്തുപോകുമെന്നാണ് പക്ഷി വിദഗ്ധനായ വോഹ്ലർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

