ബിഹാറിൽ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി യുവാവ്
text_fieldsപട്ന: സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി. ബിഹാറിലെ നവാഡയിലാണ് സംഭവം. ഭാര്യക്ക് കാമുകനുണ്ടെന്നും അയാൾക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും മനസിലാക്കിയ യുവാവ് കാമുകനുമായി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ശിവക്ഷേത്രത്തിൽ വെച്ചു നടന്ന വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. വിവാഹത്തിന്റെ വിഡിയോ എടുക്കാൻ ശ്രമിക്കുമ്പോൾ യുവതി മുഖം തിരിച്ചുനിൽക്കുന്നതും വിഡിയോയിൽ കാണാം.
ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി കാമുകനെ തേടി പോയതോടെയാണ് പ്രണയകഥ നാട്ടുകാരറിഞ്ഞത്. കാമുകനെയും യുവതിയെയും പിടികൂടിയ നാട്ടുകാർ യുവാവിനെ മർദിക്കുകയും ചെയ്തു. ഇവരോട് നാടുവിടാനും ആവശ്യപ്പെട്ടു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന് കാര്യങ്ങൾ പിടികിട്ടിയത്. തുടർന്ന് ഭാര്യയെയും കാമുകനെയും തൊട്ടടുത്ത ശിവക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. നേരത്തേ വിവാഹിതനായ യുവതിയുടെ കാമുകന് മൂന്ന് മക്കളുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

