'ആ മനുഷ്യന്റെ ക്ഷമക്ക് അവാർഡ് നൽകൂ'; ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് കാറിൽ ഇടിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പ്രശംസിച്ച് സോഷ്യൽ മീഡിയ -വിഡിയോ വൈറൽ
text_fieldsബംഗളൂരു: നടപ്പാതയിലൂടെ അനധികൃതമായി ഓടിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു. ബംഗളൂരുവിലാണ് സംഭവം. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. എന്നാൽ വിഡിയോ പുറത്തു വന്നതോടെ, കാഴ്ചക്കാരുടെ ശ്രദ്ധ നേടിയത് കാർ ഡ്രൈവറാണ്. സ്കൂട്ടർ യാത്രികൻ അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയിട്ടും സാഹചര്യത്തെ ശാന്തമായി നേരിട്ട കാർ ഡ്രൈവറിന് സമൂഹമാധ്യമത്തിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്.
കാർ ഉടമയുടെ പെരുമാറ്റം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ, സ്കൂട്ടർ യാത്രികൻ നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുന്നത് കാണാം. തിരക്കേറിയ നഗര റോഡുകളിലെ ഇത്തരം സംഭവങ്ങൾ പലപ്പോഴും ചൂടേറിയ വാദപ്രതിവാദങ്ങളിലേക്കോ കൈയേറ്റത്തിലേക്കോ നയിക്കാറാണ് പതിവ്. എന്നാൽ ഇവിടെ കാർ ഉടമയുടെ സമീപനം വ്യത്യസ്തമായിരുന്നു. അദ്ദേഹം പുറത്തിറങ്ങി സ്കൂട്ടർ യാത്രികനെ വാഹനം ഉയർത്താൻ സഹായിക്കുകയാണ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ 220,000-ത്തിലധികം പേരാണ് കണ്ടത്. ഡ്രൈവറുടെ സംയമനത്തെയും സഹാനുഭൂതിയെയും ഉപയോക്താക്കൾ പ്രശംസിച്ചു. ഇന്ന് ഇന്ത്യയിലെ റോഡുകളിൽ ഇത്രയും ക്ഷമ കാണുന്നത് അപൂർവമാണെന്ന് പലരും ചൂണ്ടിക്കാട്ടി. കുറ്റപ്പെടുത്തുന്നതിനേക്കാൾ സുരക്ഷക്കും മനുഷ്യത്വത്തിനും മുൻഗണന നൽകിയതിന് മറ്റുള്ളവർ ഡ്രൈവറെ അഭിനന്ദിച്ചു.
ബംഗളൂരു ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അധികാരികൾ നടപ്പാതയിലൂടെ വാഹനമോടിക്കുന്നത് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടമുണ്ടാക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം ലംഘനങ്ങൾക്ക് പിഴ ചുമത്താനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

