Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഗതാഗതക്കുരുക്ക് കാരണം...

ഗതാഗതക്കുരുക്ക് കാരണം വിവാഹം നടന്നു; വൈറലായി യുവാവിന്‍റെ കുറിപ്പ്

text_fields
bookmark_border
Bengaluru Man Credits City Traffic For His Marriage
cancel

ഇന്ത്യയുടെ മെട്രോ നഗരമായ ബംഗളൂരു ഗതാഗതക്കുരുക്കിന് പേരുകേട്ടതാണ്. നഗരത്തെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ ദുരിതമനുഭവിക്കുന്ന വാർത്തകൾ നിരവധിയാണ്. എന്നാൽ ട്രാഫിക് ബ്ലോക്കിന് നന്ദി പറഞ്ഞു കൊണ്ടുള്ള യുവാവി​െൻറ ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ട്രാഫിക് ബ്ലോക്ക് കാരണമാണ് തന്‍റെ വിവാഹം നടന്നതെന്ന് യുവാവ് പറയുന്നു. റെഡിറ്റിലൂടെയാണ് യുവാവ് തന്‍റെ അനുഭവം പങ്കുവെച്ചത്. നർമം കലർന്ന കുറിപ്പിന്‍റെ സ്ക്രീൻഷോട്ടുകൾ നിരവധിപേർ പങ്കുവെച്ചു.

താനും ഭാര്യയും സുഹൃത്തുകളായിയിരുന്നു. ഒരു ദിവസം ഭാര്യക്ക് ലിഫ്റ്റ് നൽകിയപ്പോൾ ഈജിപുര മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തികൾ കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി. തുടർന്ന് ഞങ്ങൾ മറ്റൊരു വഴിയിലൂടെ പോവുകയും റസ്​റ്റാറന്‍റിൽ കയറി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്തു. അന്നു മുതൽ പ്രണയവും തുടങ്ങി...യുവാവിന്‍റെ കുറിപ്പിൽ പറയുന്നു.

ഈ സംഭവം നടന്നിട്ട് അഞ്ചുവർഷമായി. ഞങ്ങളുടെ വിവാഹവും നടന്നു. എന്നാൽ ഇതുവരെ മേൽപ്പാലത്തിന്‍റെ പണികഴിഞ്ഞിട്ടില്ലെന്നും കുറിപ്പിലുണ്ട്. കുറിപ്പ് വൈറലായതോടെ ബംഗളൂരുവിലെ ഗതാഗുരുക്കിനെ തുടർന്നുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച്​ നിരവധിപേർ കമന്‍റു ചെയ്തു.

Show Full Article
TAGS:viral Traffic Jam bengaluru 
News Summary - Bengaluru Man Credits City Traffic For His Marriage, His Story Goes Viral
Next Story