കടുവക്കുട്ടികൾക്കൊപ്പം കുത്തിമറിഞ്ഞ് ചിമ്പാൻസിക്കുഞ്ഞ്; സോഷ്യൽമീഡിയയെ ഇളക്കിമറിച്ച വൈറൽ വിഡിയോ കാണാം
text_fieldsഎപ്പോഴും ഉല്ലസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങൾ. മനുഷ്യരായാലും മൃഗങ്ങളായാലും അതങ്ങിനെതന്നെ. അപൂർവ്വമായൊയു ഉല്ലാസ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രണ്ട് കടുവക്കുട്ടികൾക്കൊപ്പം കളിക്കുന്ന ചിമ്പാൻസി കുഞ്ഞിന്റെതാണ് വീഡിയോ. mokshabybee_tigers എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബർ 26 നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അംഗദ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ചിമ്പാൻസി കടുവക്കുട്ടികൾക്കൊപ്പം രസകരമായി കളിക്കുന്നത് വീഡിയോയിൽ കാണാം. ചിമ്പാൻസി കുഞ്ഞ് കടുവക്കുട്ടികളെ പിടിക്കാൻ പോകുമ്പോൾ അവർ പുറകിലോട്ട് മാറുകയാണ്. വളരെ രസകരമാണ് അവരുടെ കളികൾ. വീഡിയോയ്ക്ക് നാലു ലക്ഷത്തോളം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളും നൽകി. 'ഇത് വളരെ മനോഹരമാണെന്ന്' ഒരാൾ വീഡിയോയ്ക്ക് താഴേ കുറിച്ചു.
ചിമ്പാൻസിയുടെ രസകരമായ വിവിധ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇതിനുമുമ്പും വന്നിട്ടുണ്ട്. അടുത്തിടെ ഒരു പാർക്കിനുള്ളിൽ വച്ച് ചിമ്പാൻസി മീനുകൾക്ക് തീറ്റ കൊടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ആദ്യമായി ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. മനുഷ്യരെ പോലെ പെരുമാറുന്ന കുരങ്ങുകൾ മുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. പെൺകുട്ടി ചിമ്പാൻസിക്കൊപ്പം ഫോട്ടോ എടുക്കാൻ കാട്ടിൽ എത്തിയ വിഡിയോ നേരത്തേ വൈറലായിരുന്നു.

