Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightആനപ്പുറത്തിരുന്ന്​...

ആനപ്പുറത്തിരുന്ന്​ യോഗാഭ്യാസത്തിനിടെ ബാബ രാംദേവ്​ നിലത്തുവീണു

text_fields
bookmark_border
ആനപ്പുറത്തിരുന്ന്​ യോഗാഭ്യാസത്തിനിടെ ബാബ രാംദേവ്​ നിലത്തുവീണു
cancel

മഥുര: യോഗ അഭ്യാസത്തിനിടെ ​യോഗ ഗുരു ബാബ രാംദേവ് ആന പുറത്തുനിന്ന്​ താഴെ വീണു. ഉത്തർ പ്രദേശ്​ മഥുരയിലെ ആശ്രമത്തിലാണ്​ സംഭവം. മറ്റുള്ളവർക്ക്​ യോഗ അഭ്യാസങ്ങൾ പഠിപ്പിച്ചു നൽകുന്നതിനിടെ ആയിരുന്നു വീഴ്​ച.

രാംദേവ്​ ആനപ്പുറത്ത്​ നിന്ന്​ വീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 22 സെക്കൻഡ്​ വിഡിയോയിൽ രാംദേവ്​ ആനപുറത്ത്​ ഇരിക്കുന്നതും ആന അനങ്ങുന്നതിനിടെ താഴെ വീഴുന്നതും ചാടി എഴുന്നേറ്റ്​ നടന്നുപോകുന്നതും കാണാം.

മഴയത്ത്​ രാംദേവ്​ സൈക്കിൾ ചവിട്ടുന്നതിനിടെ മറിഞ്ഞുവീഴുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.


Show Full Article
TAGS:Baba Ramdev Elephant Yoga 
News Summary - Ramdev Falls Off Elephant While Performing Yoga
Next Story