Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ''അസ്സലാമു അലൈകും മാവേലീ... വഅലൈകുമുസ്സലാം'; സമൂഹ മാധ്യമങ്ങളിൽ വൈറലായി വിഡിയോ
text_fieldsbookmark_border
ഓണാഘോഷത്തിനിടെ വൈറലായി 'മാവേലി'യുടെ സലാം മടക്കൽ വിഡിയോ. ഒരു ഹാളിൽ നടക്കുന്ന ഓണാഘോഷത്തിന് മാവേലിയുടെ വേഷമിട്ടെത്തിയ ആളോട് ആൾക്കൂട്ടത്തിലൊരാൾ 'അസ്സലാമു അലൈകും' എന്നു പറഞ്ഞപ്പോൾ 'വഅലൈകുമുസ്സലാം' എന്ന് നിറഞ്ഞ ചിരിയോടെ മറുപടി നൽകുന്നതാണ് വിഡിയോയിലുള്ളത്.
ഉടൻ 'അടിപൊളി ചിരി മാവേലിയുടേത്' എന്ന് സലാം പറഞ്ഞയാൾ പ്രശംസിക്കുന്നതും വിഡിയോയിൽ കേൾക്കാം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

