Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightപിറകിൽ വിവാഹ പന്തൽ...

പിറകിൽ വിവാഹ പന്തൽ കത്തിയമരുന്നു; അപ്പോഴും അവർ കൂസലില്ലാതെ ഭക്ഷണം കഴിക്കുകയാണ്​ - വിഡിയോ

text_fields
bookmark_border
food and fire
cancel

വിവാഹ സൽക്കാരത്തിനിടെ പന്തലിന്​ തീപിടിച്ചാൽ എന്തായിരിക്കും അതിഥികളുടെ അവസ്​ഥ? ഒന്നുകിൽ ​പോയി തീയണക്കാൻ ശ്രമിക്കും, അല്ലെങ്കിൽ തീപടരുന്നതിന്​ മുന്നെ സ്​ഥലത്തുനിന്ന്​ പുറത്തുകടക്കാൻ ശ്രമിക്കും. എന്നാൽ, മഹാരാഷ്​ട്രയിലെ താണെയിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ പലരിലും കൗതുകമുണർത്തുകയാണ്​.

പിന്നിൽ വിവാഹ പന്തൽ കത്തിയമരു​േമ്പാഴും രണ്ടുപേർ ഇതൊന്നും ഗൗനിക്കാതെ മുന്നിലുള്ള ഭക്ഷണം അകത്താക്കുകയാണ്​. താണെയിലെ ഭിവണ്ടിയിൽ ഞായറാഴ്​ച വൈകീട്ടാണ്​ സംഭവം.

വിവാഹ പന്തൽ ഉയരത്തിൽ കത്തുന്നത്​ ഭക്ഷണഹാളിൽനിന്ന്​ കാണാം. അവിടെയുണ്ടായിരുന്ന ജീവനക്കാർ സംഭവം അന്വേഷിക്കുകയും അങ്ങോട്ട്​ പോകുന്നതും വൈറൽ വിഡിയോയിൽ ദൃശ്യമാണ്​.

എന്നാൽ, ഇതിലൊന്നും യാതൊരു ആശങ്കയും കാണിക്കാതെ രണ്ടുപേർ തങ്ങളുടെ മുന്നിൽ വിളമ്പിയ ഭക്ഷണം ആസ്വദിച്ച്​ കഴിക്കുകയാണ്​. ഒരാൾ ഇട​ക്ക്​ എണീറ്റ്​ പിന്നിലേക്ക്​ നോക്കുന്നുണ്ടെങ്കിലും വീണ്ടും ഭക്ഷണം കഴിക്കൽ തുടർന്നു. മറ്റു ടാബിളുകളിൽ മിക്കതും കാലിയാണ്​.

അൻസാരി വിവാഹ മണ്ഡപത്തിൽ പടക്കം പൊട്ടിത്തെറിച്ചാണ്​ തീപിടിത്തമുണ്ടായത്​. സംഭവത്തിൽ ആറ് ഇരുചക്രവാഹനങ്ങളും കസേരകളും അലങ്കാരവസ്തുക്കളും കത്തിനശിച്ചു. താണെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചതനുസരിച്ച് തീ അണയ്ക്കാൻ നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weddingfire
News Summary - As Fire Brings Down Wedding, Guests Keep Eating
Next Story