Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊടും തണുപ്പിലും അടിപതറാത്ത ധീരത; സൈനികന്​ സല്യൂട്ടടിച്ച്​ സോഷ്യൽ മീഡിയ
cancel
Homechevron_rightSocial Mediachevron_rightViralchevron_right'കൊടും തണുപ്പിലും...

'കൊടും തണുപ്പിലും അടിപതറാത്ത ധീരത'; സൈനികന്​ സല്യൂട്ടടിച്ച്​ സോഷ്യൽ മീഡിയ

text_fields
bookmark_border

കുപ്‌വാര: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൊടും തണുപ്പിനോട് പൊരുതുമ്പോൾ ജമ്മു കശ്മീരിലെ കുപ്‌വാര സെക്ടറിൽ മുട്ടോളം മൂടി നിൽക്കുന്ന മഞ്ഞിൽ, കൊടും തണുപ്പിൽ തോക്കുമേന്തി നിയന്ത്രണരേഖക്ക് കാവൽ നിൽക്കുന്ന സൈനികന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

രാജ്യത്തെ പൗരന്മാർക്കിടയിൽ ആവേശം പകരുന്നതും, സൈനികരോടുള്ള ആദരവ് വർധിപ്പിക്കുന്നതുമായ ഈ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ ഉദ്ധംപുർ പി.ആർ.ഒ ആണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​. തണുത്ത കാറ്റും, കടുത്ത മഞ്ഞ് വീഴ്ച്ചയും അവ​ഗണിച്ച് മുട്ടോളം മൂടി നിൽക്കുന്ന മഞ്ഞിൽ നിയന്ത്രണരേഖക്ക് അടുത്തായി സൈനികൻ കാവൽ നിൽക്കുന്നതായാണ്​ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.

റുഡ്യാർഡ് ക്ലിപ്പിങിന്റെ "ഫോർ ഓൾ വി ഹാവ് ആൻഡ് ആർ" എന്ന കവിതയിലെ വരികൾ നൽകി കൊണ്ടാണ് സേനയുടെ ഒൗദ്യോ​ഗിക ട്വിറ്റർ പേജിൽ വിഡിയോ പങ്കുവെച്ചത്. സൈനികന്റെ ക്ഷമയ്​ക്കും ധീരതയ്​ക്കും മുമ്പിൽ സല്യൂട്ട്​ അടിക്കുകയാണ്​ നെറ്റിസൺസ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videoKashmirIndian Army
News Summary - Army jawan stands firm amid fierce snow storm in Kashmir in viral video
Next Story